പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലായി . ചരിത്രനഗരമായ ഹ്യൂവിൽ 24 മണിക്കൂറിനിടെ 1,085 മില്ലിമീറ്റർ മഴയാണ് ലഭിച്ചത് .
മുൻകരുതലിന്റെ ഭാഗമായി ഹോയ് നഗരത്തിൽ നിന്ന് നാൽപ്പതിനായിരത്തിലധികം വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. റെയിൽ , റോഡ് ഗതാഗതവും താറുമാറായി. കഴിഞ്ഞ ദിവസം ബസ്സിന് മേൽ മണ്ണിടിഞ്ഞ് വീണ് ഏഴ് പേർ മരിച്ചു. 32 പേരുമായി സഞ്ചരിച്ച ബസ് ഡാ ലാറ്റിൽ നിന്ന് നാ ട്രാങ്ങിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.



