സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കുടിശിക 1600 രൂപയും വർധിപ്പിച്ച തുകയായ 2000വും ഉൾപ്പെടെ 3600 രൂപയാണ് ഈ മാസം ഗുണഭോക്താക്കളിലേക്ക് എത്തുക. ഇതോടെ ഇനി പെൻഷൻ കുടിശിക ഇല്ല. അഞ്ച് ഗഡു കുടിശികയും തീർത്തു. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകൾ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം സംസ്ഥാനത്ത് നടക്കുക.
പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും.



