മലങ്കര കത്തോലിക്ക സഭയിലെ രണ്ട് മെത്രാപ്പോലീത്തമാരുടെ അഭിഷേക ചടങ്ങുകൾ പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തിൽ പുരോഗമിക്കുന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കുന്ന ചടങ്ങിന് മുഖ്യ കാർമികത്വം വഹിക്കുന്നത് ക്ലീമീസ് കാതോലിക്കാ ബാവയാണ്.
മോണ്‍. ഡോ. യൂഹാനോന്‍ കുറ്റിയില്‍, മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ എന്നിവരെയാണ് മെത്രാൻ പദവിയിലേക്ക് അഭിഷിക്തരാക്കുന്നത്. ഡോ. കുരിയാക്കോസ് തടത്തില്‍ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്ററായും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ ചാന്‍സിലര്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ മേജര്‍ അതിഭദ്രാസന സഹായമെത്രാനായും നിയമിതനായി.
മന്ത്രി വി. ശിവൻകുട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വി ജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



