ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 400 ന് മുകളിലെത്തി. 39 വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളിൽ 14 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400 ന് മുകളിലാണ്.
വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. രണ്ടാം ഘട്ടത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഒന്നാം ഘട്ടത്തിൽ തന്നെ ഏർപ്പെടുത്താനാണ് തീരുമാനം. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. വായു മലിനീകരണം കൂടുതൽ രൂക്ഷമായാൽ വർക്ക് ഫ്രം ഹോമും പരിഗണനയിലാണ്.


