യുഎസ് പിന്തുണച്ചിട്ടും യുക്രെയ്ൻ യാതൊരു നന്ദിയും കാണിച്ചില്ല; രൂക്ഷ വിമർശനവുമായി ട്രംപ്

യുക്രെയ്‌നെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നൽകിയിട്ടും യുക്രെയ്‌നിലെ നേതൃത്വം യുഎസിനോട് ഒരു വിധത്തിലുള്ള നന്ദിയും കാണിച്ചില്ലെന്ന് ട്രംപ് വിമർശിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ വിമര്‍ശനം.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, അനാവശ്യമായി ദശലക്ഷക്കണക്കിനാളുകള്‍ മരിച്ച ഒരു യുദ്ധമാണ് എൻ്റെ മുന്‍ഗാമിയിലൂടെ ലഭിച്ചത്. യുക്രൈയ്ൻ നേതൃത്വം നമ്മുടെ പരിശ്രമങ്ങളോട് യാതൊരു നന്ദിയും കാണിച്ചില്ല. യൂറോപ്പ് ആണെങ്കിൽ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് തുടരുകയും ചെയ്യുന്നു. യുക്രെയ്നിൽ വിതരണം ചെയ്യാന്‍ യുഎസ് നാറ്റോയ്ക്ക് വലിയ അളവില്‍ ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്നുണ്ടെന്നും ട്രംപ് കുറിച്ചു.

താന്‍ വീണ്ടും പ്രസിഡൻ്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ്, ഉറക്കം തൂങ്ങിയായ ജോ ബൈഡൻ്റെ കാലത്താണ് റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. 2020ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നില്ലായിരുന്നെങ്കില്‍ യുക്രെയ്ൻ-റഷ്യ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അക്രമാസക്തവും ഭീകരവും ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു. യുഎസിലും യുക്രെയ്നിലും ശക്തവും കൃത്യതയുള്ളതുമായ നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ ആ യുദ്ധം ഒരിക്കലും നടക്കില്ലായിരുന്നു എന്നും ട്രംപ് അവകാശപ്പെട്ടു. നാല് വർഷത്തോളമായി നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള തൻ്റെ പദ്ധതിക്ക് അംഗീകാരം നൽകാൻ ട്രംപ് യുക്രെയ്ന് നവംബർ 27 വരെ സമയം നൽകിയിട്ടുണ്ട്.

Hot this week

സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല; നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംഘടനകൾ

നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന...

‘ആദിപുരുഷി’ന്റെ ഗതി വരുമോ? ‘രാമായണ’യിലെ രൺബീറിന്റെ ലുക്ക് ലീക്കായി, വിമർശനം

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'രാമായണ'....

ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്....

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ...

Topics

ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക്...

44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി വിജയ് ദേവരകൊണ്ട; കയ്യടിച്ച് ആരാധകർ

നടി രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ്...

“എനിക്ക് ചാക്കോച്ചനൊപ്പം അഭിനയിക്കാൻ എന്റെ അച്ഛൻ നിർമിച്ചതാണോ ‘പ്രിയം’?” മറുപടിയുമായി ദീപ നായർ

 സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദീപ നായർ എന്നിവർ അഭിനയിച്ച് 2000ൽ...
spot_img

Related Articles

Popular Categories

spot_img