മയാമിയിൽ ചരിത്രമെഴുതി വൈദിക കൂട്ടായ്മ “കൊയ്നോനിയ 2025”

അമേരിക്കൻ മലയാളികളുടെ ക്രൈസ്തവ ആത്മീയ യാത്രക്ക് മഹത്തായ പുത്തൻ അദ്ധ്യായം എഴുതി ചേർത്താണ് മലയാളി കത്തോലിക്ക വൈദീക സമ്മേളനത്തിന് മയാമിയിൽ തിരിതെളിഞ്ഞത്.

ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ മാത്രമല്ല വിശാലമായ അമേരിക്കൻ കത്തോലിക്ക സമൂഹത്തിനായി അമേരിക്കയിലുടനീളം ഇന്ന് അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദീകർ ആത്മീയ അജപാലന ശുശ്രൂഷകളും അതോടൊപ്പം വിവിധ മേഖലകളിലും വൈദീകർ സേവനം ചെയ്തു വരുന്നു.

കേരളത്തിന്റെ ആഴമേറിയ ആത്മീയ വിശ്വാസ പാരമ്പര്യവും, ഇന്ത്യൻ കത്തോലിക്ക സഭാ അനുഷ്ഠാനങ്ങളും ചേരുന്ന സീറോ മലബാർ, സീറോ മലങ്കര, ലാറ്റിൻ റീത്തുകളും, ക്‌നാനായ സഭയും, വിവിധ സന്ന്യാസി സമൂഹങ്ങളും  കോൺഗ്രിഗേഷനുകളിൽ നിന്നുമുള്ള വൈദീകരുമാണ് ചിക്കാഗോ സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെട്ട അമേരിക്കൻ മലയാളി കത്തോലിക്ക വൈദീക മഹാസംഗമത്തിൽ പങ്കെടുത്തത്.

“കൊയ്നോനിയ 2025” എന്ന് പേരുനൽകിയ ഈ വൈദീക സമ്മേളനം; വിശ്വാസ-ആത്മീയ ഐക്യത്തിന്റേയും,  ഭക്തിയുടേയും, കൂട്ടായ ബലിയർപ്പണത്തിന്റേയും, സഹവർത്തിത്വത്തിന്റേയും, കലാസാംസ്കാരിക-വൈഭവ സമന്വയത്തിന്റേയും, അസാമാന്യമായ ഒരു മഹോത്സവമായി തീർന്നു.

നവംബർ 18, 19 തിയ്യതികളിലായി നടന്ന ഈ സമ്മേളനത്തിൽ നൂറ്റി അമ്പതോളം വൈദീകർ പങ്കെടുത്തു.നവംബർ 18-ആം തിയതി ചൊവ്വാഴ്ച വയ്ക്ക്ന്നേരം അഞ്ചുമണിക്ക് കോറൽ സ്പ്രിങ്സ് സെൻറ് എലിസബത്ത്  ആൻ സെറ്റൺ കാത്തലിക് ചർച്ച് മൈതാനത്ത് എത്തിച്ചേർന്ന മയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്കി, അമേരിക്കൻ ബിഷപ്പ് കോൺഫ്രൻസ് അംഗവും പെൻസിക്കോള ബിഷപ്പുമായ വില്യം എ വാക്ക്, ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോയ് ആലപ്പാട്ട്, ചിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് എമിററ്റസ്, ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്, വികാർ ജനറൽമാരായ ഫാ:ജോണ് മേലേപ്പുറം, ഫാ:തോമസ് കടുകപ്പള്ളി എന്നിവരോടൊപ്പം അതിഥികളായി എത്തിയ നൂറ്റി അൻപത് വൈദികരേയും കേരള തനിമയുടെ പാരമ്പര്യം ഉണർത്തുന്ന താലപ്പൊലിയും, മുത്തുക്കുടകളും, ചെണ്ടവാദ്യങ്ങളുടേയും അകമ്പടിയോടെ, ചുവപ്പ് പരവതാനിയിലൂടെ നൈറ്റ് ഓഫ് കൊളംബസിന്റെ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങി ദേവാലയത്തിലേക്ക് ഘോഷയാത്രയായി ആനയിച്ചു.

തുടർന്ന് ചിക്കാഗോ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൂന്ന് ബിഷപ്പുമാരുടെ സഹ കാർമ്മികത്വത്തിലും 150 ളം വൈദീകരും ചേർന്ന് മലയാളത്തിൽ ഭക്തിനിർഭരമായി വിശുദ്ധ ബലിയും തിരുകർമ്മങ്ങളും അർപ്പിച്ചത് വിശ്വാസ സമൂഹത്തിന് അനിർവ്വചനീയമായ ഒരു ദൈവീകാനുഭ സന്ധ്യയായി മാറുകയായിരുന്നു.  

തുടർന്ന് അത്താഴ വിരുന്നും അതോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ ബിഷപ്പ് ജോയ് ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.ആർച്ച് ബിഷപ്പ് തോമസ് വെൻസ്കി, കൊയ്നോനിയയുടെ ഔപചാരികമായ ഉത്‌ഘാടനം നിർവ്വഹിച്ചു. മലയാളി കത്തോലിക്ക വൈദിക സമൂഹം അമേരിക്കൻ സമൂഹത്തിന് ചെയ്തു വരുന്ന ശുശ്രൂഷകളേയും, സേവനങ്ങളേയും അദ്ദേഹം പ്രകീർത്തിക്കുകയും പ്രശംസിക്കുകയും ചെയ്തു.

ബിഷപ്പ് വില്യം എ വിക്കിന്റെ പ്രചോദനാത്മക സന്ദേശത്തിൽ കേരള വൈദീകരുടെ തീക്ഷ്‌ണമായ മിഷിനറി പ്രവർത്തനങ്ങളെ കുറിച്ചും പ്രവാസി വിശ്വാസമൂഹത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തെ കുറിച്ചും, ഒന്നുമില്ലായ്മകളിൽ നിന്ന്  കുറഞ്ഞ സമയം കൊണ്ട് അമേരിക്കയിൽ സീറോ മലബാർ സഭയുടെ വളർച്ചയും വിശ്വാസാധിഷ്ഠിതമായ ക്രൈസ്തവ കുടുംബ ജീവിതത്തെ കുറിച്ചും അഭിനന്ദനങ്ങൾ നേർന്നു സംസാരിച്ചു.

ഇന്ത്യക്ക് വെളിയിൽ സീറോ മലബാർ സഭക്ക് ആദ്യമായി ഒരു രൂപത ചിക്കാഗോയിൽ സ്ഥാപിക്കപ്പെടുകയും അതിന്റെ പ്രഥമ ബിഷപ്പാകുകയും ചെയ്ത ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന് അദ്ദേഹത്തിന്റെ എപ്പിസ്‌കോപ്പൽ ഓർഡിനേഷന്റെ സിൽവർ ജൂബിലി ആശംസകൾ അർപ്പിക്കുകയും, ബിഷപ്പ് ജോയ് ആലപ്പാട്ട് പൊന്നാട അണിയിച്ച് ആദരിക്കുകയും ജൂബിലി കേക്ക് മുറിച്ച് പങ്കുവെക്കുകയും ചെയ്തു.

പൊതുസമ്മേളനത്തിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ക്‌നാനായ വികാരി ജനറൽ റവ: ഫാ:തോമസ് മുളവനാൽ, ഇന്ത്യൻ കോൺസിൽ ജനറൽ അറ്റ്‌ലാന്റാ ശ്രീ.രമേശ് ബാബു ലക്ഷ്മൺ തുടങ്ങിയവരുടെ ആശംസാ സന്ദേശം എൽ ഇ ഡി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ചിക്കാഗോ സീറോ മലബാർ സഭയുടെ കഴിഞ്ഞ 25 വർഷത്തെ ശ്രദ്ധേയമായ വളർച്ചയേയും, നേട്ടങ്ങളേയും കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശന വേദിയിൽ അവതരിപ്പിച്ചു. 2026 ജൂലൈ 9 മുതൽ 12 വരെ തീയതികളിൽ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്ന സീറോ മലബാർ രൂപതാ സിൽവർ ജൂബിലി കൺവെൻഷന്റെ കിക്ക് ഓഫ് വേദിയിൽ നടത്തപ്പെട്ടു.

സിൽവർ ജൂബിലി കൺവെൻഷൻ ഗാനം പാടി പൊതുസമ്മേളനം സമാപിച്ചു.തുടർന്ന് മയാമി ഔവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോന ദേവാലയത്തിലെ പ്രതിഭാധനരായ നൂറ്റി ഇരുപത്തിയഞ്ചോളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച സ്റ്റേജ് ഷോ “പാവനം” ഈ കലാസന്ധ്യയെ ഏറ്റവും ആകർഷകമാക്കി.

പൊതു സമ്മേളനത്തിൽ “കൊയ്നോനിയ 2025”  ചെയർമാനും ഔവർ ലേഡി ഓഫ് ഹെൽത്ത് വികാരിയുമായ ഫാ:ജോർജ്ജ് ഇളമ്പാശ്ശേരി ആമുഖ പ്രസംഗവും, വികാരി ജനറലും പ്രീസ്റ്റ് ഗാദറിങ് സഹ രക്ഷാധികാരിയുമായ വികാരി ജനറൽ റവ: ഫാ: ജോൺ മേലേപ്പുറം സ്വാഗതവും, ജനറൽ കൺവീനർ ജോഷി ജോസഫ് കൃതജ്ഞതയും അർപ്പിച്ചു. ദീപാ ദീപു പരിപാടികളുടെ എം സി യുമായിരുന്നു.

മലയാളി പ്രീസ്റ്റ് സമ്മേളനം വിജയകരമാക്കുന്നതിന് ഇരുപതോളം വിവിധ കമ്മറ്റി ചെയർമാന്മാരും, കൈക്കാരൻമാരും, പള്ളിക്കമ്മറ്റി അംഗങ്ങളും, അനേകം വോളണ്ടിയേഴ്‌സും സുമനസ്സുകളും ഈ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായി വിവിധ പരിപാടികൾ സൂക്ഷ്മതയോടെ ആസൂത്രണം ചെയ്തു സഹായിച്ചു.

രൂപതയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്തിയ ഈ വൈദീക സമ്മേളനം “കൊയ്നോനിയ 2025” വെറുമൊരു ആഘോഷമല്ല, അത് ഭാവിയിലെ സഭയുടെ ദൗത്യങ്ങൾക്ക് ആലോചന പകരുന്ന ആത്മീയ പ്രചോദന കേന്ദ്രമായി, സഹജീവിതത്തിന്റെ, സേവനത്തിന്റെ, ആത്മീയ ബന്ധത്തിന്റെ പ്രതീകമായി സഭയുടെ ദൗത്യങ്ങൾക്ക് വഴികാട്ടിയും, ദിശാസൂചികയുമായും മാറുമെന്ന് പ്രത്യാശിക്കുന്നതായി മാർ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു.

Hot this week

അജിത് കുമാറിന് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം

നടൻ എന്നത് പോലെ റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ്...

വക്കാണ്ട ഫോറെവർ; അന്തരിച്ച ‘ബ്ലാക്ക് പാന്തർ’ താരം ചാഡ്‌വിക് ബോസ്മാൻ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ

'ബ്ലാക്ക് പാന്തർ' എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ചാഡ്‌വിക്...

ദേശീയ മത്തി ദിനം;നിങ്ങൾക്കറിയാമോ മത്തിയുടെ ചരിത്രം? സാർഡീൻ എന്ന പേര് വന്നതിങ്ങനെ

ലോകത്തിൽ തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി. മത്സ്യബന്ധനത്തിലൂടെ...

ടൈറ്റാനിക് ദുരന്തത്തിൻ്റെ ബാക്കിപത്രം; പോക്കറ്റ് വാച്ചിന് ലഭിച്ചത് 1.78 മില്യൺ പൗണ്ട്

ടൈറ്റാനിക് ദുരന്തത്തിന്‍റെ ബാക്കിപത്രമായ ഗോൾഡൻ പോക്കറ്റ് വാച്ച് ലേലത്തില്‍ പോയത് റെക്കോർഡ്...

നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു

വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 265...

Topics

അജിത് കുമാറിന് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം

നടൻ എന്നത് പോലെ റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ്...

വക്കാണ്ട ഫോറെവർ; അന്തരിച്ച ‘ബ്ലാക്ക് പാന്തർ’ താരം ചാഡ്‌വിക് ബോസ്മാൻ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ

'ബ്ലാക്ക് പാന്തർ' എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ചാഡ്‌വിക്...

ദേശീയ മത്തി ദിനം;നിങ്ങൾക്കറിയാമോ മത്തിയുടെ ചരിത്രം? സാർഡീൻ എന്ന പേര് വന്നതിങ്ങനെ

ലോകത്തിൽ തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി. മത്സ്യബന്ധനത്തിലൂടെ...

ടൈറ്റാനിക് ദുരന്തത്തിൻ്റെ ബാക്കിപത്രം; പോക്കറ്റ് വാച്ചിന് ലഭിച്ചത് 1.78 മില്യൺ പൗണ്ട്

ടൈറ്റാനിക് ദുരന്തത്തിന്‍റെ ബാക്കിപത്രമായ ഗോൾഡൻ പോക്കറ്റ് വാച്ച് ലേലത്തില്‍ പോയത് റെക്കോർഡ്...

നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു

വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 265...

പ്രഭാസിന്‍റെ രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി 

പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി  രാജാസാബിലെ ആദ്യ  ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.  റിബല്‍...

ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025; ദിവി ബിജേഷിനു വീണ്ടും അഭിമാന...

തായ്‌ലൻഡിൽ നടന്ന ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മത്സരത്തിലും...

എപ്‌സ്റ്റൈൻ രേഖകൾ പുറത്തുവിടുക;ട്രംപിനെതിരെ ‘ആരോപണവുമായി കമല ഹാരിസ്

കുപ്രസിദ്ധ ധനികൻ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ വൈസ് പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img