ഗ്രൂപ്പ് മെസേജുകളിൽ ടാഗ് ചെയ്യാൻ കഴിയുന്ന ഓപ്ഷനുമായി വാട്സ്ആപ്പ്. തെരഞ്ഞെടുക്കപ്പെട്ട ആൻഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക. പുതിയ ഫീച്ചർ അനുസരിച്ച് ഗ്രൂപ്പ് സന്ദേശങ്ങൾ അയക്കുമ്പോൾ ഗ്രൂപ്പ് മെമ്പർ ടാഗ്സ് എന്ന ഓപ്ഷൻ കാണിക്കും.
നിലവിൽ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പിൽ ഉപയോക്താവിൻ്റെ പേരിന് അടുത്തായാണ് ഈ ടാഗുകൾ കാണാൻ കഴിയുക. ഇതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങൾക്ക് ഓരോ വ്യക്തിയുടേയും ഉദ്ദേശ്യം കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ വ്യക്തതയും ഐഡൻ്റിറ്റിയുമാണ് പുതിയ ഫീച്ചർ ലക്ഷ്യമിടുന്നത്. ഇതിൽ അഡ്മിൻ നിയന്ത്രണങ്ങളൊന്നുമുണ്ടാവില്ല. ഗ്രൂപ്പിലെ ഓരോ അംഗത്തിനും അവരുടെ ടാഗുകൾ ക്രിയേറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ നീക്കുകയോ ചെയ്യാം.
ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍നിലവിലുള്ളതും പുതുതായി ഉണ്ടാക്കിയതുമായ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാവുന്നതാണ്. പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും വരെ പ്രയോജനകരമാണ് ഈ ഫീച്ചർ.
നിങ്ങളുടെ ഫോണിൽ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിച്ച ശേഷം ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക. പിന്നീട് ടാഗ് നൽകി സേവ് ചെയ്താൽ ഗ്രൂപ്പ് അംഗങ്ങൾക്ക് അപ്പോൾ തന്നെ ടാഗുകൾ കാണാൻ കഴിയും.



