അഹമ്മദാബാദ് വിമാനാപകടം;190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇതിൽ 123 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസ് പൗരന്മാർ, 27 യുകെ പൗരന്മാർ, ഒരു കാനഡ പൗരൻ, നാല് നാട്ടുകാർ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. അതേസമയം, മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. ‌മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.

അതിനിടെ, വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജൻസികളുടെ പരിശോധന തുടരുകയാണ്. അതിനിടെ, വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇന്നലെയും രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. 270 ഓളെ പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി.

Hot this week

‘സുരക്ഷയ്ക്ക് ഭീഷണി’; ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകൾ നിരോധിച്ച് റഷ്യ

ഇൻ്റർനെറ്റ് നിയന്ത്രണം കർശനമാക്കുന്നതിൻ്റെ ഭാഗമായി ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നീ മെസേജിങ് ആപ്പുകളിലെ...

‘മനഃപൂര്‍വം ശസ്ത്രക്രിയ മുടക്കിയിട്ടില്ല’; കാരണം കാണിക്കല്‍ നോട്ടീസിന് ഡോ. ഹാരിസിന്റെ മറുപടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയത് തൻ്റെ വീഴ്ചമൂലമല്ലെന്ന് ഡോ. ഹാരിസ്...

5 വർഷം കൊണ്ട് ക്ലെയിം ചെയ്തത് 27.22 കോടി; 45 പൈസയുടെ ഇൻഷുറൻസ് വെറുതെയല്ല!

വെറും 45 പൈസക്ക് 10 ലക്ഷം രൂപയുടെ കവറേജ് നൽകുന്നുണ്ട് ഇന്ത്യൻ...

ടോട്ടെനത്തെ വീഴ്ത്തി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി പിഎസ്ജി

യുവേഫ സൂപ്പര്‍ കപ്പ് കിരീടം ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്...

ശക്തിമാന്‍ സിനിമ ഉണ്ടാകുമോ? റണ്‍വീര്‍ സിങ് കഥാപാത്രത്തിന് അനുയോജ്യനല്ലെന്ന് ആവര്‍ത്തിച്ച് മുകേഷ് ഖന്ന

സ്‌പൈഡര്‍മാനും സൂപ്പര്‍മാനുമൊക്കെ മുമ്പ് ഇന്ത്യയിലെ കുട്ടികള്‍ക്ക് ഒരു സൂപ്പര്‍ഹീറോ ഉണ്ടായിരുന്നു, 90...

Topics

കൂലി ചതിച്ചില്ല; ആവേശം ചോരാതെ ആരാധകർ, ചിത്രം സൂപ്പറെന്ന് പ്രതികരണം

രജനികാന്തിനൊപ്പം തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങൾ ഒരുമിച്ച കൂലിക്ക് തീയേറ്ററുകളിൽ നിന്ന്...

വിൻസർ;മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം “പൂത്തുമ്പി” സെപ്റ്റംബർ 6ന്

വിൻസർ: വിൻസർ;മലയാളി അസ്സോസിയേഷന്റെ 2025-2025- ലെ ഓണാഘോഷം “പൂത്തുമ്പി” സെപ്റ്റംബർ 6-ന് പാരമ്പര്യ തനിമയോടെ വിൻസർ...

വിനോദ മേഖലയിൽ ആഗോള പങ്കാളിത്തം വർധിപ്പിക്കാൻ കോൺടെന്റ് ഇന്ത്യ സമ്മിറ്റ് 2026

വിനോദ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കോൺടെന്റ് ഇന്ത്യ സമ്മിറ്റ്...
spot_img

Related Articles

Popular Categories

spot_img