റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ രണ്ടു പേരെയും നഷ്ടമായി. യശസ്വി ജെയ്സ്വാൾ (22), രോഹിത് ശർമ (14) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കൻ പേസർമാർ വീഴ്ത്തിയത്. 15 ഓവറിൽ 96/2 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.
കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിക്കൊപ്പം (20) റുതുരാജ് ഗെയ്‌ക്‌വാദാണ് (27) ക്രീസിൽ. ജെയ്സ്വാളിനെ മാർക്കോ ജാൻസണും രോഹിത്തിനെ നാന്ദ്രെ ബർഗറുമാണ് പുറത്താക്കിയത്.
പരമ്പരയിലെ രണ്ടാമത്തേയും നിർണായകവുമായ റായ്‌പൂർ ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ആദ്യം ബൌളിങ് തെരഞ്ഞെടുത്തിരുന്നു.
ആദ്യ ഏകദിനം ജയിച്ച സ്ക്വാഡിൽ നിന്ന് ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ക്യാപ്റ്റൻ ടെംപ ബാവുമ, കേശവ് മഹാരാജ്, ലുംഗി എൻഗിഡി എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തി.



