30ാമത് ഐഎഫ്എഫ്കെ: ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ അഞ്ച് ചിത്രങ്ങൾ; മുഖ്യ ആകർഷണം ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’

30ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ അഞ്ച് വനിത സംവിധായകരുടെ ചിത്രങ്ങൾ. മനുഷ്യന്റെ ജീവിതാനുഭവങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന ഇവ സ്ത്രീ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണാനും അതിജീവനത്തിനായുള്ള പോരാട്ടം, സ്വത്വബോധം എന്നിവയിലേക്കും ക്യാമറ ചലിപ്പിക്കുന്നു.

പ്രശസ്ത നടി ക്രിസ്റ്റൺ സ്റ്റുവർട്ട് ആദ്യമായി സംവിധാനം ചെയ്ത ‘ദി ക്രോണോളജി ഓഫ് വാട്ടർ’ എഴുത്തിലൂടെയും നീന്തലിലൂടെയും തന്റെ സ്വത്വം കണ്ടെത്താൻ ശ്രമിക്കുന്ന ലിഡിയ യുകാനവിച്ചിന്റെ ആത്മകഥ ആസ്പദമാക്കിയുള്ളതാണ്. പ്രണയം, നഷ്ടം, സ്വയം കണ്ടെത്തൽ എന്നിവ താണ്ടി വേദനകളെ കലയാക്കി പരിവർത്തനം ചെയ്യുന്ന സ്ത്രീയുടെ കഥനമാണ് ചിത്രം. 2025-ലെ കാൻസ് ചലച്ചിത്രമേളയുടെ ‘അൺ സെർട്ടെയ്ൻ റിഗാർഡ്’ വിഭാഗത്തിൽ ചിത്രം നിരൂപക പ്രശംസ നേടി.

ലൂയിസ് ഹെമോന്റെ ‘ദി ഗേൾ ഇൻ ദി സ്നോ’, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആൽപ്‌സിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന ഒരു യുവ അധ്യാപികയുടെ കഥയിലൂടെ പാരമ്പര്യവും പുരോഗമന ചിന്തകളും തമ്മിലുള്ള സംഘർഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രം 2025-ലെ കാൻസ് ക്വിൻസൈൻ ഡെ സിനിമാസ്‌റ്റെസസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും പ്രിക്സ് ജീൻ വിഗോ പുരസ്‌കാരം നേടുകയും ചെയ്തു.

സിറിയൻ സംവിധായിക ഗയ ജിജിയുടെ ‘പീസസ് ഓഫ് എ ഫോറിൻ ലൈഫ്’ യുദ്ധത്തിൽ തകർന്ന സിറിയയിൽ നിന്ന് ഫ്രാൻസിലേക്ക് പലായനം ചെയ്യുന്ന സൽമയുടെ അതിജീവനത്തിന്റെ കഥയാണ്. കുടിയേറ്റം, മാതൃത്വത്തിലെ ഒറ്റപ്പെടൽ, നഷ്ടപ്പെട്ട സ്വത്വം വീണ്ടെടുക്കാനുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. മോസ്ട്ര ഡെ വലൻസിയ ചലച്ചിത്രമേളയിൽ സിൽവർ പാം പുരസ്‌കാരവും മികച്ച നടിക്കുള്ള അവാർഡും ചിത്രം നേടി.

തായ്‌വാൻ നടി ഷു ക്വിയുടെ അരങ്ങേറ്റ ചിത്രമായ ‘ഗേൾ’, 1980-കളിലെ തായ്‌വാൻ പശ്ചാത്തലമാക്കി, ഗാർഹിക പീഡനങ്ങളുടെയും കൗമാരത്തിലെ ആന്തരിക സംഘർഷങ്ങളുടെയും നടുവിൽ സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ഹൃദയസ്പർശിയായ കഥ പറയുന്നു. 30-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ള ബുസാൻ അവാർഡ് ചിത്രം നേടി.

പോളിൻ ലോക്വിസിന്റെ ‘നിനോ’ എന്ന ഫ്രഞ്ച് ചിത്രം 29-ാം പിറന്നാളിന് തൊട്ടുമുമ്പ് കാൻസർ രോഗം സ്ഥിരീകരിക്കുന്ന നിനോ എന്ന യുവാവിന്റെ കഥയാണ്. രോഗനിർണയത്തിനും ചികിത്സയ്ക്കും ഇടയിലുള്ള മൂന്ന് ദിവസങ്ങൾ, ജീവിതം, മരണം, സൗഹൃദം എന്നിങ്ങനെ വിവിധ പ്രമേയങ്ങളെ ശക്തമായി അവതരിപ്പിക്കുന്നു. 41-ാമത് വാർസോ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രിക്സ് പുരസ്‌കാരം നേടി.

Hot this week

മമ്മൂട്ടിയുടെ ചാത്തനെ കണ്ട് ഹോളിവുഡും ഞെട്ടട്ടെ! ഓസ്കാർ അക്കാദമിയിലേക്ക് ‘ഭ്രമയുഗം’, പ്രദർശനം നാളെ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ...

ഹോളിവുഡ് താരം ബ്ലെയ്ക്ക് ഗാരറ്റ് അന്തരിച്ചു; മരണകാരണം ഇനിയും അവ്യക്തം

പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ...

അലബാമയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

അമേരിക്കയിലെ അലബാമയിൽ ഒരു വീട്ടിലെ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും അവശേഷിപ്പിച്ച്...

അമേരിക്കയിൽ രണ്ടായിരത്തോളം ട്രക്കുകൾ നിരത്തിൽ നിന്ന് നീക്കം ചെയ്തു; ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഡ്രൈവർമാർക്കെതിരെ നടപടി

അമേരിക്കൻ നിരത്തുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വൻ...

ഏബ്രഹാം ജോർജ്, വീണ്ടും ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു

റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഏബ്രഹാം ജോർജ്, വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി...

Topics

മമ്മൂട്ടിയുടെ ചാത്തനെ കണ്ട് ഹോളിവുഡും ഞെട്ടട്ടെ! ഓസ്കാർ അക്കാദമിയിലേക്ക് ‘ഭ്രമയുഗം’, പ്രദർശനം നാളെ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ...

അലബാമയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

അമേരിക്കയിലെ അലബാമയിൽ ഒരു വീട്ടിലെ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും അവശേഷിപ്പിച്ച്...

അമേരിക്കയിൽ രണ്ടായിരത്തോളം ട്രക്കുകൾ നിരത്തിൽ നിന്ന് നീക്കം ചെയ്തു; ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഡ്രൈവർമാർക്കെതിരെ നടപടി

അമേരിക്കൻ നിരത്തുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വൻ...

ഏബ്രഹാം ജോർജ്, വീണ്ടും ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു

റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഏബ്രഹാം ജോർജ്, വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി...

‘സമന്വയ 2026′ പാർട്ണേഴ്സ് മീറ്റ് സംഘടിപ്പിച്ച് എച്ച്‌എൽ‌എൽ

കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൽ‌എൽ...

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

 സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം....

മർകസ് യുനാനിയിൽ പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ് 

റമസാൻ വ്രതകാലത്തെ ആരോഗ്യപൂർവം വരവേൽക്കാൻ കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ...
spot_img

Related Articles

Popular Categories

spot_img