നിലമ്പൂര്‍ വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി

മൂന്ന് മുന്നണികളുടേയും പി വി അന്‍വറിന്റേയും അഭിമാന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.

സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎല്‍എയെ തിങ്കളാഴ്ച അറിയാം.നിലമ്പൂര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥര്‍. ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകള്‍. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.

316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന ബാധിത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.

Hot this week

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ നിക്ഷേപിക്കും ,സത്യ നദെല്ല

ഇന്ത്യയിൽ AI വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5...

ഒബാമകെയർ’ സബ്‌സിഡി നിർത്തലാക്കാൻ നീക്കം; ട്രംപ് അനുകൂല നിലപാടിൽ

20 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്ന 'ഒബാമകെയർ' നികുതി ഇളവുകൾ...

 മിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം

ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ്...

ഫിയാക്കോനയുടെ നേതൃത്വത്തിൽ  സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 13 നു ന്യൂയോർക്കിൽ

അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാൻ ‘മാഗ്’ ഒരുങ്ങുന്നു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ...

Topics

കർഷകർക്ക് ഒറ്റത്തവണയായി 12 ബില്യൺ ഡോളർ നൽകുമെന്ന് ട്രംപ് ഭരണകൂടം

ട്രംപ് ഭരണകൂടം കർഷകർക്ക് 12 ബില്യൺ ഡോളർ (ഏകദേശം 1 ലക്ഷം...

ടെക്സാസിലെ എല്ലാ ഹൈസ്കൂളുകളിലും ‘ടേണിംഗ് പോയിന്റ് യു.എസ്.എ.’ ചാപ്റ്ററുകൾ തുറക്കാൻ പദ്ധതി

ടെക്സാസിലെ എല്ലാ ഹൈസ്കൂൾ കാമ്പസുകളിലും ടേണിംഗ് പോയിന്റ് യു.എസ്.എ. (TPUSA) എന്ന...

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യക്ക് ഒരു ‘വലിയ സമീകരണ ശക്തി” , വിനോദ് ഖോസ്‌ല

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യക്ക് ഒരു 'വലിയ സമീകരണ...
spot_img

Related Articles

Popular Categories

spot_img