കെഎസ്ആർടിസിയുടെ 100 കോടി കാണാതായതിൽ അന്വേഷണം വഴിമുട്ടി; അഞ്ച് വർഷമായിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല

 കെഎസ്ആർടിസിയുടെ 100 കോടി കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി. തുക കാണാതായിട്ട് അഞ്ച് വർഷം പിന്നിടുമ്പോഴും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സംഭവത്തിൻ്റെ തുടർനടപടികളെ കുറിച്ച് അറിയില്ലെന്നാണ് കെഎസ്ആർടിസിയുടെ വിചിത്ര മറുപടി.

2021ലാണ് കെഎസ്ആർടിസിയിലെ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. ഫണ്ട് മാനേജ്മെന്റിലെ ഗുരുതര വീഴ്ചയും രേഖകൾ സൂക്ഷിക്കാത്തതും കാരണം ക്രമക്കേടുണ്ടായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലുള്ളത്. ഫണ്ട് മാനേജ്മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കെഎസ്ആർടിസി തങ്ങളുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം. രേഖകൾ സൂക്ഷിക്കാതെ ഫണ്ട് മാനേജ്മെന്റിൽ ഉദ്യോഗസ്ഥർ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് കെഎസ്ആർടിസി, ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം വിജിലന്‍സിന് കൈമാറിയിരുന്നു.

100.75 കോടിയുടെ തിരിമറിയില്‍ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഗതാഗത വകുപ്പടക്കം ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും വിശദ അന്വേഷണം നടന്നിരുന്നില്ല. പിന്നാലെയാണ് കെഎസ്ആര്‍ടിസി ബോര്‍ഡ് യോഗം ചേര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

Hot this week

കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി; നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി. കള്ളപ്പണം വെളിപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന്...

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം; കേന്ദ്ര തീരുമാനത്തെ എതിർത്ത് ശശി തരൂർ എംപി

തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി ജി-റാം-ജി എന്നാക്കി മാറ്റാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തെ...

റോബ് റെയ്‌നറിന്റെയും ഭാര്യയുടേയും കൊലപാതകം: മകൻ നിക്ക് അറസ്റ്റിൽ

വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറിന്റെയും ഭാര്യയുടേയും മരണത്തിൽ മകൻ നിക്ക്...

‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പുതിയ വളർച്ചാ ഘട്ടത്തിലേക്ക്’: മോത്തിലാൽ ഓസ്വാൾ

പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് 30-ാം വാർഷിക...

അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിൽ വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോല്പിച്ചത് 95 റൺസിന്

ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം....

Topics

‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’; ജോയ്ആലുക്കാസിൽ വർഷാവസാന ഓഫർ ഫെസ്റ്റിവെൽ

ആഭരണ രംഗത്ത് അറുപത് വർഷത്തെ പാരമ്പര്യമുള്ള ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ...

അറുതിയില്ലാത്ത ദുരിതം; ശ്വാസം കിട്ടാതെ പിടഞ്ഞ് ഡൽഹി, വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കി

വായുമലിനീകരണത്തിലും മൂടൽമഞ്ഞിനും അറുതിയില്ലാത്ത സ്ഥിതിയിലാണ് രാജ്യതലസ്ഥാനം. വായു ഗുണനിലവാരം മോശമായതിനു പിന്നാലെ...

‘ഡോസു’മായി സിജു വിൽസൺ; മെഡിക്കൽ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിജു വിൽസൺ നായകനാകുന്ന 'ഡോസ്' എന്ന മെഡിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്...
spot_img

Related Articles

Popular Categories

spot_img