ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് നാളെ തുടക്കം

ലീഡ്സ്: രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുകയാണ്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യൻ ടീം താരതമ്യേന യുവനിരയുമാണ് ഇംഗ്ലണ്ടില്‍ 18 വര്‍ഷത്തിനുശേഷം ടെസ്റ്റ് പരമ്പര സ്വന്തമാക്കാനിറങ്ങുന്നത്. 2007ല്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത്.

പ്രാദേശിക സമയം രാവിലെ 11നാണ് മത്സരം തുടങ്ങുക. ഇന്ത്യൻ സമം വൈകിട്ട് 3.30നാണ് മത്സരം. മൂന്ന് മണിക്കാണ് മത്സരത്തിന്‍റെ ടോസിടുക.ഇന്ത്യയില്‍ ടെലിവിഷനില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലാണ് മത്സരം തത്സമയം കാണാനാകുക.ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലൂടെ ആരാധകര്‍ക്ക് മത്സരം കാണാനാവും.

ഇംഗ്ലണ്ടില്‍ വേനല്‍ക്കാലമാണെങ്കിലും ആദ്യ ടെസ്റ്റിന് മഴ ഭീഷണിയുണ്ട്. മത്സരത്തിന്‍റെ ആദ്യ ദിവസമായ നാളെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. രണ്ടും മൂന്നും ദിവസങ്ങളില്‍ മഴ കളിയില്‍ വില്ലനായി എത്തുമെന്നും അക്യുവെതര്‍ പ്രവചിക്കുന്നു. നാലും അഞ്ചും ദിവസങ്ങലും ലീഡ്സില്‍ മൂടിക്കെട്ടി അന്തരീക്ഷമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയില്ലാത്തത് ബാറ്റിംഗ് ദുഷ്കരമാക്കുമെന്നാണ് കരുതുന്നത്. പേസര്‍മാര്‍ക്ക് കൂടുതല്‍ സ്വിംഗ് കിട്ടാനുള്ള സാഹചര്യമാണ് ലീഡ്സിലുള്ളത്.

പിച്ച് എങ്ങനെ മത്സരത്തിനാി ബാറ്റിംഗിനെ തുണക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം പേസര്‍മാരെയും പിന്നീട് ബാറ്റര്‍മാരെയും തുണക്കുന്നതാകും പിച്ച്. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം പേസര്‍മാര്‍ക്ക് അനുകൂലമാകും.

Hot this week

കൊട്ടാരക്കരയിലെ കുപ്പിവള കിലുക്കം 

തലമുറകൾ വ്യത്യാസമില്ലാതെ  എന്നും ഒരുപോലെ  സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് കുപ്പിവളകൾ. വിവാഹം, വളക്കാപ്പ്...

RTI യ്ക്ക്  മരണമണി മുഴങ്ങിയോ ?

സർക്കാർ നടപടികളെ സുതാര്യമാക്കുകയും പൗരന്മാരും രാജ്യവും തമ്മിലുള്ള ബന്ധം പുനർനിർവചിക്കുകയും ചെയ്ത...

ഹൂസ്റ്റൺ റാന്നി അസോസിയേഷൻ കേരളോത്സവം നവംബർ 2-ന് 

അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) കേരളപ്പിറവി...

ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരിച്ചു

ദൃശ്യമാധ്യമ രംഗത്തെ മികച്ച  പ്രവർത്തനങ്ങൾക്ക് ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ്...

കാനഡയിലെ പെരിയാർതീരം അസോസിയേഷൻ മലയാറ്റൂരിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഒക്ടോബർ 30-ന്

കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ...

Topics

അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് ദിനാചരണം നടത്തി

അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് പ്രോഗ്രാം 2025 ആചരിച്ചു. കുട്ടികളിൽ...

ഗെയ്മർമാർക്ക് സന്തോഷ വാർത്ത…! കിടിലൻ ഫീച്ചറുകളുമായി ഐക്യു 15 എത്തുന്നു; ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് കമ്പനി

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് ഫോൺ വിപണിയിലെത്തിക്കുന്നു. ഐക്യു...

ജമൈക്കയ്ക്ക് പിന്നാലെ ഹെയ്ത്തിയിലും വൻ നാശം വിതച്ച് മെലിസ ചുഴലിക്കാറ്റ്; മരണം 30 കടന്നു

ജമൈക്കയിലും കരീബിയൻ രാജ്യങ്ങളിലും കനത്ത നാശം വിതച്ച് മെലിസ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ...
spot_img

Related Articles

Popular Categories

spot_img