സീ കേരളം ഡ്രാമ ജൂനിയേഴ്സ് സീസൺ 2  ഓഡീഷനുകൾ പ്രഖ്യാപിച്ചു

പ്രമുഖ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം അവതരിപ്പിക്കുന്ന ഡ്രാമ ജൂനിയേഴ്സ് എന്ന പ്രശസ്തമായ പരിപാടിയുടെ രണ്ടാം സീസണിലേക്കുള്ള ഓഡീഷനുകൾ പ്രഖ്യാപിച്ചു.

ഡ്രാമ ജൂനിയേഴ്സ് സീസൺ 2-ന്റെ ഓഡീഷനുകൾ ഡിസംബർ-ജനുവരി മാസങ്ങളിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഈ വരുന്ന 20-ാം തീയതി (ശനിയാഴ്ച) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 4 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നെടുമങ്ങാട് കൈരളി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഓഡീഷനിൽ പങ്കെടുക്കാം. അന്നേ ദിവസം തന്നെ കാസർഗോഡ്, പെരിയ എസ്.എൻ. കോളേജിലും ഓഡീഷൻ നടക്കും.

ഡിസംബർ 21-ാം തീയതി (ഞായറാഴ്ച) കൊല്ലത്ത് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലും, കണ്ണൂരിൽ  എളവയൂർ സി.എച്ച്.എം.എസ്.എസ് എന്നിവിടങ്ങളിലും ഓഡീഷൻ നടക്കും. ഡിസംബർ 27 -ന് ഇടുക്കിയിൽ, തൊടുപുഴ സെന്റ് മേരീസ് യു.പി. സ്കൂളിലായിരിക്കും ഒഡിഷൻ. അതേ ദിവസം തന്നെ വയനാട്ടിലും  ഓഡീഷൻ നടക്കും.

കോഴിക്കോടുള്ള ഓഡീഷൻ ഡിസംബർ 28-ന് ടി ഐ എസ് എസ്  എഡ്യൂക്കേഷണൽ ഫൗണ്ടേഷനിൽ നടക്കും. കോട്ടയത്തും അന്ന് തന്നെ ഓഡീഷൻ സംഘടിപ്പിക്കും. പത്തനംതിട്ടയിലെ ഓഡീഷൻ ഡിസംബർ 29-ന് കാത്തോലിക്കേറ്റ് സ്കൂളിൽ നടക്കും. ആലപ്പുഴയിലെ ഓഡീഷൻ 2026 ജനുവരി 2 -നാണ് നടക്കുക. പാലക്കാട് ഓഡീഷൻ ജനുവരി 3-ന് ട്രൂ ലൈൻ പബ്ലിക് സ്കൂളിലും സംഘടിപ്പിക്കും. മലപ്പുറത്തും അതേ ദിവസം തന്നെ ഓഡീഷൻ നടക്കും. ജനുവരി 4-ന് തൃശ്ശൂരിൽ കുന്നംകുളം ബദനി സെന്റ് ജോൺസ് സ്കൂളിലും, എറണാകുളത്ത് തൃക്കാക്കര മേരിമാത സ്കൂളിലും ഓഡീഷൻ നടക്കും.

വിവിധ കേന്ദ്രങ്ങളിലെ ഓഡീഷനുകളിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കും. തിരുവനന്തപുരത്തെ ഓഡീഷനിൽ ജോബിയും കുട്ടി അഖിലും പങ്കെടുക്കും. കാസർഗോഡ്, സിബി തോമസും ഗായകൻ രതീഷ് കണ്ടാടുക്കവും ഉണ്ടാകും. കണ്ണൂരിൽ ഗായകൻ തേജസും, ഭാനുമതിയും, കൊല്ലത്ത് അടിനാട് ശശിയും നാത്തുവും ഓഡീഷൻ നടക്കുന്ന വേദികളിൽ സന്നിഹിതരായിരിക്കും.

വെള്ളിത്തിരയിൽ എത്താൻ ആഗ്രഹിക്കുന്ന ബാലപ്രതിഭകൾക്ക്, പ്രശസ്തരടങ്ങുന്ന ജൂറിയുടെ മുൻപിൽ  അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്ന പരിപാടിയാണ് സീ കേരളം ഡ്രാമ ജൂനിയേഴ്സ്.

ഓഡീഷനുകൾ രാവിലെ 9 മണി മുതൽ ആരംഭിക്കും. പങ്കെടുക്കുന്നവർ 3 മിനിറ്റ് ദൈർഘ്യമുള്ള അഭിനയ അവതരണമാണ് നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9288022025 എന്ന നമ്പറിൽ ബന്ധപ്പെടാം.

Hot this week

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത്...

പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ എന്ന ഡോ....

ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT യ്ക്ക് തിരിച്ചടി. ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി...

“ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ ഡാലസിൽ സെമിനാർ സംഘടിപ്പിച്ചു

 ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസിന്റെ ആഭിമുഖ്യത്തിൽ "ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ"...

ജൂതവിരുദ്ധ പരാമർശം: സോഹ്‌റാൻ മാംദാനിയുടെ ഉദ്യോഗസ്ഥ നിയമനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു

നിയുക്ത ന്യൂയോർക്ക് മേയർ സോഹ്‌റാൻ മാംദാനിയുടെ അപ്പോയിന്റ്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റ കാതറിൻ...

Topics

മരുന്ന് വില കുറയ്ക്കാനൊരുങ്ങി ട്രംപ്; ആശങ്കയിലായി ഇന്ത്യൻ ഫാർമ കമ്പനികൾ

അമേരിക്കയിലെ മരുന്ന് വില കുത്തനെ കുറയ്ക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച...

ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു;  സി.ആർ.എം.എ.എസിന്റെ പുതിയ ഗവേഷണ-നിർമാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്

കേരളത്തിന്റെ ലൈഫ് സയൻസസ് മേഖലയിൽ നാഴികക്കല്ലാകുന്ന പദ്ധതിക്കു തുടക്കമായി. ബയോ 360...

പ്രഭാസിന്‍റെ   ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാജാസാബിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

പ്രഭാസിന്‍റെ   ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാജാസാബിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'സഹാനാ...സഹാനാ...'...
spot_img

Related Articles

Popular Categories

spot_img