ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ കോൺഗ്രസ്സിന് അമൃത ആശുപത്രി വേദിയാകും. മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോള തലത്തിൽ നടക്കുന്ന മാറ്റങ്ങളെ ഒന്നിച്ചുകൂട്ടുന്ന ഹെമറ്റോളജി സമ്മേളനങ്ങളിൽ ഒന്നായ ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 ജനുവരി 9 മുതൽ 11 വരെ ആണ് നടക്കാനിരിക്കുന്നത്.
വിശ്വപ്രശസ്തരായ 15 അന്താരാഷ്ട്ര ഫാക്കൽറ്റികളും രാജ്യത്തെ പ്രമുഖ മൈലോമ വിദഗ്ധരുമായിരിക്കും കോൺഗ്രസിൽ പങ്കെടുക്കുക. ഡോക്ടർമാർ, ഗവേഷകർ, ഫെല്ലോകൾ, നഴ്സുമാർ, ഹെമറ്റോളജി ടീമുകൾ എന്നിവർക്കായി അറിവ് പങ്കിടുന്ന വേദിയാകും ഇത്. ഡയഗ്നോസിസ്, റിസ്ക് സ്ട്രാറ്റിഫിക്കേഷൻ, നവീന ചികിത്സാമാർഗങ്ങൾ, ഇമ്യൂണോ തെറാപ്പി, ട്രാൻസ്പ്ലാന്റേഷൻ, എം.ആർ.ഡി. മോണിറ്ററിംഗ്, സപ്പോർട്ടീവ് കെയർ, സർവൈവർഷിപ്പ് തുടങ്ങി മൈലോമ ചികിത്സാരംഗത്ത് വേഗത്തിൽ വിപുലമാകുന്ന മേഖലകളിലെ പുതിയ അറിവുകളും പഠനങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും.
ഡെലിഗേറ്റുകൾക്ക് അന്താരാഷ്ട്ര വിദഗ്ധരുടെ ലക്ചറുകൾ, പാനൽ ചർച്ചകൾ, കേസുകൾ ആസ്പദമാക്കിയ ക്ലിനിക്കൽ ഡെലിബറേഷനുകൾ, നെറ്റ്വർക്കിംഗ് അവസരങ്ങൾ എന്നിവ ലഭ്യമായിരിക്കും. രാജ്യത്തെ മൈലോമ പരിചരണത്തിന്റെ നിലവാരം ഉയർത്തുന്നതിലും ഭാവിയിലുള്ള ചികിത്സാ രീതികളെ രൂപപ്പെടുത്തുന്നതിലും ഈ അക്കാദമിക് സമ്മേളനം നിർണായക പങ്കുവഹിക്കും.
ആരോഗ്യരംഗത്തെ എല്ലാ പ്രൊഫഷണലുകളും ഈ ശാസ്ത്രീയ മഹാസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ നിർദേശിക്കുന്നു.



