ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നസ്സാവു കൗണ്ടി എക്സിക്യൂട്ടീവ് ബ്രൂസ് ബ്ലേക്ക്‌മാനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ചു. മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് എലീസ് സ്റ്റെഫാനിക് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.
ബ്ലേക്ക്‌മാൻ പൂർണ്ണമായും’ (Make America Great Again) നയങ്ങൾ പിന്തുടരുന്ന വ്യക്തിയാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ക്രമസമാധാന പാലനത്തിലും കുടിയേറ്റ നിയന്ത്രണത്തിലും അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെ ട്രംപ് പ്രശംസിച്ചു.
ശക്തമായ മത്സരമുണ്ടാകുമെന്ന് കരുതിയിരുന്ന എലീസ് സ്റ്റെഫാനിക് ശനിയാഴ്ച മത്സരത്തിൽ നിന്ന് പിന്മാറി. പാർട്ടിയിൽ ഭിന്നത ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സൂചന.
ട്രംപിന്റെ പിന്തുണയിൽ താൻ കടപ്പെട്ടിരിക്കുന്നുവെന്നും, ന്യൂയോർക്കിനെ സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ നഗരമാക്കി മാറ്റാൻ ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബ്ലേക്ക്‌മാൻ പറഞ്ഞു.
2002-ന് ശേഷം ന്യൂയോർക്കിൽ ഒരു റിപ്പബ്ലിക്കൻ ഗവർണർ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. നിലവിലെ ഡെമോക്രാറ്റിക് ഗവർണർ കാത്തി ഹോക്കലിനെ പരാജയപ്പെടുത്താനാണ് റിപ്പബ്ലിക്കൻ പാർട്ടി ലക്ഷ്യമിടുന്നത്.


