ഇടപാടുകൾക്ക് ‘റുപേ കോൺടാക്റ്റ്ലെസ് എസ്ഐബി പേ ടാഗ് സ്റ്റിക്കർ’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

ചെറുകിട പണമിടപാടുകൾ വേഗത്തിലും സുരക്ഷിതത്വത്തിലും നടത്തുന്നതിന് ‘റുപേ എസ്ഐബി പേ ടാഗ്’ സൗകര്യം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. മൊബൈൽ ഫോൺ, വാലറ്റ്, കാർഡ് ഹോൾഡർ എന്നിവയിൽ പതിപ്പിക്കാവുന്ന സ്റ്റിക്കർ രൂപത്തിലാണ് എസ്ഐബി പേ ടാഗ് പുറത്തിറക്കിയത്. എൻഎഫ്സി (നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടാഗ് പ്രവർത്തിക്കുന്നത്. 5000/- രൂപ വരെയുള്ള പർച്ചേസുകൾ പിൻ നമ്പറിന്റെ സഹായമില്ലാതെ പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത. വ്യപാരസ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും സ്ഥാപിച്ചിട്ടുള്ള പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) മെഷിനുകളിൽ ടാപ് ചെയ്ത് ഇടപാട് പൂർത്തിയാക്കാം. 5000/- രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് പിൻ നമ്പർ ആവശ്യമാണ്. ഓൺലൈൻ പർച്ചേസുകൾ നടത്തുന്ന സമയത്ത് ആവശ്യമായ കാർഡ് നമ്പർ, സിവിവി നമ്പർ, എക്സ്പയറി ഡേറ്റ് എന്നിവ ബാങ്കിന്റെ SIB Mirror+ ആപ്ലിക്കേഷൻ മുഖേന ലഭിക്കും.

റുപേ എസ് ഐ ബി പേ ടാഗ് സ്റ്റിക്കർ ഉപയോഗിച്ച് ദിവസം ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകൾ നടത്താം. ഇടപാട് തുകയുടെ പരിധി നിശ്ചയിക്കാനും നിയന്ത്രിക്കാനും SIB Mirror+ ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. സുരക്ഷ, വേഗത, അനുയോജ്യത എന്നിവ മുൻനിർത്തി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന, ലളിതവും കരുത്തുറ്റതുമായ ബാങ്കിങ് ഉൽപന്നമാണ് റുപേ എസ് ഐ ബി പേ ടാഗ് സ്റ്റിക്കർ എന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ പറഞ്ഞു. രാജ്യത്ത് വികസിച്ചുവരുന്ന ‘കോൺടാക്റ്റ്‌ലെസ്’ പേയ്മെന്റ് രീതികളെ പിന്തുണയ്ക്കുന്നതോടൊപ്പം നൂതന മാറ്റങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയുമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നതെന്നും സോണി എ അഭിപ്രായപ്പെട്ടു. ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ബ്രാഞ്ചുകളിലൂടെയും SIB Mirror+, SIBerNet (ഇന്റർനെറ്റ് ബാങ്കിങ് ) ആപ്ലിക്കേഷൻ മുഖേനയും എസ് ഐ ബി പേ ടാഗ് സ്റ്റിക്കറിന് അപേക്ഷിക്കാം. ഇത്തരത്തിൽ ലഭ്യമാകുന്ന സ്റ്റിക്കർ SIB Mirror+, SIBerNet (ഇന്റർനെറ്റ് ബാങ്കിങ്) വഴി സുരക്ഷിത പിൻകോഡിന്റെ സഹായത്തോടെ പ്രവർത്തനസജ്ജമാക്കാമെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.

Hot this week

44-മത്  ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും  4 മത്  കരോൾ ഗാന  മത്സരവും ഡിസംബർ 28 ന്  

ഇന്ത്യൻ  ക്രിസ്ത്യൻ  എക്യൂമിനിക്കൽ  കമ്മ്യൂണിറ്റി  ഓഫ്‌ ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ  ...

എപ്‌സ്റ്റീൻ ഫയലുകൾ: പാം ബോണ്ടിക്കെതിരെ നടപടിയെടുക്കാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾ

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പൂർണ്ണമായി പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് അറ്റോർണി ജനറൽ...

നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ “സഭാ ദിനാചരണം 2025” ആചരിച്ചു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച...

ട്രംപിനെ പുകഴ്ത്തി നിക്കി മിനാജ്; അരിസോണയിലെ വേദിയിൽ അപ്രതീക്ഷിത സാന്നിധ്യം

പ്രശസ്ത അമേരിക്കൻ റാപ്പർ നക്കി മിനാജ് അരിസോണയിൽ നടന്ന കൺസർവേറ്റീവ് പ്രവർത്തകരുടെ...

കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന് മിന്നും വിജയം

തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന്...

Topics

ട്രംപിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി മല്ലിക ഷെരാവത്ത്

വാഷിംഗ്ടൺ ഡി.സിയിലെ വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം...

അമേരിക്കൻ പെനികൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്

അമേരിക്കയിൽ 'പെനി ' (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ...

സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ്

സിറിയയിലെ ഐസിസ്  കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം വൻതോതിലുള്ള വ്യോമാക്രമണം നടത്തി....
spot_img

Related Articles

Popular Categories

spot_img