ജാമിഅ മർകസ്‌-അൽ ഹുദ്ഹുദ് അക്കാദമിക സഹകരണം: സീക്യൂ പ്രീസ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും

പ്രീ സ്‌കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്കിടയിൽ അറബി ഭാഷ പഠനം എളുപ്പമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹുദ്ഹുദ് പ്ലാറ്റ്‌ഫോമുമായുള്ള വിദ്യാഭ്യാസ വിനിമയ കരാറിലൂടെ അക്കാദമിക രംഗങ്ങളിൽ  മാറ്റത്തിനൊരുങ്ങി ജാമിഅ മർകസ്‌. മൂല്യാധിഷ്ഠിത പ്രാഥമിക വിദ്യാഭ്യാസത്തിനായി മർകസ്‌ ആവിഷ്കരിച്ച സീക്യൂ പ്രീസ്കൂൾ നെറ്റ്‌വർക്കിന്റെ പാഠ്യപദ്ധതി അറബി ഭാഷാ പഠനം ലളിതമാക്കും വിധം പരിഷ്കരിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് ഈ കരാറിലൂടെ സാധ്യമാവുക. 

ലോക അറബി ഭാഷ വാരാചരണത്തിന്റെ ഭാഗമായി മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അൽ ഹുദ്ഹുദ് പ്ലാറ്റ്‌ഫോം സ്ഥാപകൻ മുഹമ്മദ് അൽ ബശ്താവിയും ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക സാഹകരണ ഉടമ്പടിയിൽ ഒപ്പിട്ടു. 

പ്രീസ്‌കൂൾ തലം മുതലുള്ള കുട്ടികളെ ശാസ്ത്രീയവും രസകരവുമായ രീതിയിൽ അറബി ഭാഷ പഠിപ്പിക്കാനുള്ള പ്രോജക്ടുകൾ, അറബി ഭാഷയിലുള്ള ഉയർന്ന കരിയരും ആധുനിക തൊഴിൽ സാധ്യതകളും ലക്ഷ്യം വെച്ച് മുതിർന്നവർക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, അധ്യാപക പരിശീലനം തുടങ്ങിയവയും കാരാറിന്റെ ഭാഗമാണ്.   

അറബ് രാജ്യങ്ങളിലെ പുതുതലമുറക്കും കുട്ടികൾക്കുമിടയിൽ അറബി നിരക്ഷരത വ്യാപിച്ചു വരുന്ന സാഹചര്യവും യൂറോപ്പ്യൻ രാജ്യങ്ങളിൽ വർധിച്ചു വരുന്ന അറബി ഭാഷയുടെ സാംസ്‌കാരിക-തൊഴിൽ സാധ്യതയും മുന്നിൽ കണ്ടാണ് മുഹമ്മദ് അൽ ബശ്താവിയും സഹോദരി ശൈമയും അൽ ബശ്താവിയും ചേർന്ന് 2011 ജോർദാനിലെ അമ്മാൻ ആസ്ഥാനമായി അൽ ഹുദ്‌ഹുദ്‌ ആരംഭിക്കുന്നത്. വിവിധ സംവിധാനങ്ങളുമായി തുടങ്ങിയ സംരംഭത്തിന് കുറഞ്ഞ കാലത്തിനകം തന്നെ വലിയ സ്വീകാര്യത ലഭിച്ചു. വിൻഡോസ് ഫോണുകൾക്കായുള്ള അറബി അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് നൽകിയ ധനസഹായം ഉൾപ്പെടെയാണിത്.

ഇന്ന് വിവിധ ലേർണിംഗ് ആപ്പുകൾ, എന്റർടൈമെന്റ് കണ്ടെന്റുകൾ, പാഠ്യപദ്ധതികൾ തുടങ്ങിയവയിലൂടെ ഏഷ്യ, യൂറോപ്പ്, അമേരിക്കൻ വൻകരകളിലെ വിവിധ രാജ്യങ്ങളിലെ മുൻനിര സർവകലാശാലകളുമായും ഇൻസ്റ്റിട്യൂട്ടുകളുമായും അൽ ഹുദ്ഹുദ് സഹകരിച്ച് പ്രവർത്തിക്കുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽ സ്വാധീനമുള്ള മുൻനിര അറബി ഭാഷാ പ്ലാറ്റ്ഫോമുമായുള്ള സഹകരണത്തിലൂടെ കേരളത്തിലും ഇന്ത്യയിലും അറബി ഭാഷ പഠനവും പ്രയോഗവും എളുപ്പമാക്കാൻ മർകസിന് സാധിച്ചേക്കും.

Hot this week

ശബരിമല സ്വർണ്ണപ്പാളി കേസ്: അന്വേഷണസംഘം വിപുലീകരിക്കും; SIT ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സം​ഘത്തിന്റെ...

ബീഗം ഖാലിദ സിയ; രാഷ്ട്രീയം ശ്വസിച്ച് രാഷ്ട്രീയം ജീവിതമാക്കിയ നേതാവ്

അത്യന്തം സംഘര്‍ഭരിതമായ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ എല്ലാ കാലങ്ങളിലൂടെയും കടന്നുപോയ ആളാണ് ബീഗം...

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ്; തകർത്തത് ലഹരി മരുന്ന് കേന്ദ്രമെന്ന് ട്രംപ്

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ്...

കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍...

 പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വദ്ര...

Topics

പുണ്യഭൂമിക്ക് അപമാന’മെന്ന് സന്യാസി സമൂഹം; മഥുരയിലെ സണ്ണി ലിയോണിയുടെ പുതുവത്സര പരിപാടി റദ്ദാക്കി

 ഉത്തര്‍പ്രദേശിലെ ബാറില്‍ വച്ച് നടത്താനിരുന്ന നടി സണ്ണി ലിയോണിയുടെ പുതുവത്സര പരിപാടി...

കോവളത്തിനും ഇക്കുറി പാപ്പാഞ്ഞി; പുതുവർഷത്തെ വരവേൽക്കാൻ തലസ്ഥാനവും

തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിക്കുന്നതിനായി പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ...
spot_img

Related Articles

Popular Categories

spot_img