മരണം വരെ ജോലി ചെയ്യുന്നവരാണോ?ഏറ്റവും കൂടുതൽ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാർ, പോസ്റ്റ് ചർച്ചയാകുന്നു

അമിതമായി ജോലിചെയ്യുന്ന ഇന്ത്യൻ സംസ്കാരത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ഫിനാൻസ് യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ അക്ഷത് ശ്രീവാസ്തവയുടെ വൈറൽ പോസ്റ്റ്. ഇത്തരത്തിൽ അമിതമായി ജോലി ചെയ്യുന്നത് ആരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലെന്നും മറിച്ച് വ്യവസ്ഥാപരമായ സമ്മർദ്ദങ്ങളാണ് അമിത ജോലിഭാരത്തിന് കാരണമെന്നുമാണ് അക്ഷത് പറയുന്നത്.

അക്ഷത് ശ്രീവാസ്തവയുടെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; “ഭൂമിയിൽ ഏറ്റവും കൂടുതൽ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരാണ്. സ്വന്തം ഇഷ്ടപ്രകാരമല്ല മറിച്ച്, വ്യവസ്ഥിതിയാണ് അതിനു കാരണം. കഠിനാധ്വാനികളായ നിരവധി ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നു. അവരുടെ യൂറോപ്യൻ സഹപ്രവർത്തകർ വിശ്രമിക്കുമ്പോൾ, ഇന്ത്യക്കാർ അവരുടെ ഉറക്കം, കുടുംബം, ആരോഗ്യം എന്നിവ ത്യജിക്കുന്നത് അവരുടെ കമ്പനിയെ സേവിക്കുന്നതിനാണ്.”

കഠിനമായ ഈ അധ്വാനം കുട്ടിക്കാലം മുതൽ തുടങ്ങുന്നതാണെന്നും അക്ഷത് അഭിപ്രായപ്പെടുന്നു. ഐഐടി-ജെഇഇ പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ പലപ്പോഴും ദിവസത്തിൽ 10–12 മണിക്കൂർ വരെ പഠിക്കുന്നതും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്ന പല കുട്ടികൾക്കും കഷ്ടപ്പെടുകയല്ലാതെ മറ്റ് മാർഗമില്ലന്നും നല്ല ജീവിതം കെട്ടിപ്പടുക്കാൻ ആളുകൾ ചെറുപ്പത്തിൽ തുടരുന്ന കഠിനമായ അധ്വാനം ജീവിതാവസാനം വരെ തുടരുകയാണെന്നും പോസ്റ്റിൽ പറയുന്നു.

Hot this week

ലാനാ പ്രതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഡാളസിൽ  ഉജ്വല തുടക്കം

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമതു...

സൺ‌ഡേ സ്കൂൾ ടാലെന്റ്റ് ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു

 മലങ്കര ഓർത്തഡോൿസ് സിറിയൻ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺ‌ഡേ...

ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസിമർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും...

മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം

ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷം...

ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

നാലാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2024  നവംബർ...

Topics

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ

നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽ വന്നു....

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും; പ്രധാന അജണ്ട രജിസ്ട്രാറുടെ സസ്പെൻഷൻ

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും....

വധശിക്ഷ ഉറപ്പാണ്; ലഹരി വിൽപ്പനയ്ക്ക് കുവൈത്തിൽ ഇനി കടുത്ത ശിക്ഷ

കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ...
spot_img

Related Articles

Popular Categories

spot_img