ബംഗാളില്‍ മമതയും ഇഡിയും നേര്‍ക്കുനേര്‍; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ രാഷ്ട്രീയ പ്രേരിത നീക്കമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വീണ്ടും നേര്‍ക്കുനേര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഇഡി നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കല്‍ക്കരി അഴിമതിയിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മമത കൈക്കലാക്കിയെന്നാണ് ഇഡി വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉള്ള നടപടി, രാഷ്ട്രീയ പ്രേരിതമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.

ഇഡിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച മമത, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പങ്കിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. അന്വേഷണമെന്ന പേരില്‍ പാര്‍ട്ടി രേഖകളും മറ്റും ഇഡി പിടിച്ചെടുക്കുകയാണ്. എസ്‌ഐആറുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നുണ്ടെന്നും ഈ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി ആരോപിച്ചു.

താന്‍ ബിജെപിയുടെ ഓഫീസ് റെയ്ഡ് ചെയ്താല്‍ എന്തായിരിക്കും അവസ്ഥയെന്ന് മമത ചോദിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി പാര്‍ട്ടി രേഖകള്‍ എടുത്തുകൊണ്ടു പോവുകയാണെന്നും അവര്‍ ആരോപിച്ചു. അതേസമയം റെയ്ഡ് നടത്തുന്നത് രാഷ്ട്രീയപരമായല്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്നുമാണ് ഇഡിയുടെ വാദം.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img