‘ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ വൈകുന്നത് നരേന്ദ്രമോദി ട്രംപിനെ വിളിച്ച് സംസാരിക്കാത്തതിനാല്‍’; കുറ്റപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി

ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിച്ച് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണള്‍ഡ് ട്രംപിനെ വിളിച്ച് സംസാരിക്കാത്തത് കൊണ്ടാണ് കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ നവംബറില്‍ ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യാപാര കരാറില്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാതിരുന്നതിനെ തുടര്‍ന്ന് ട്രംപ് ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്നാരോപിച്ച് പിഴ തീരുവ ചുമത്തിയതും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാതിരുന്നതിനു കാരണം കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണള്‍ഡ് ട്രംപുമായി സംസാരിക്കാന്‍ വിസമ്മതിച്ചതിനാലാണെന്ന വാണിജ്യകാര്യ സെക്രട്ടറി ഹോവാഡ് ലുട്നിക് വ്യക്തമാക്കിയിരിക്കുന്നത്.

കരാര്‍ നേരത്തെ യാഥാര്‍ത്ഥ്യമാക്കിയിരുന്നുവെങ്കില്‍ ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പെയ്ന്‍സ് തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നുവെന്നും ലുട്നിക് അവകാശപ്പെട്ടു. അമേരിക്കയുമായി അതിവേഗ ചര്‍ച്ചയ്ക്ക് തയാറായ എല്ലാ രാജ്യങ്ങള്‍ക്കും കുറഞ്ഞ തീരുവയാണ് ചുമത്തിയതെന്നും ലുട്നിക് അവകാശപ്പെട്ടു. നിലവില്‍ 50 ശതമാനം തീരുവയാണ് ഇന്ത്യയ്ക്കുമേല്‍ ഇറക്കുമതി തീരുവയായി അമേരിക്ക ചുമത്തിയിരിക്കുന്നത്.

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായി വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ ജനുവരി പകുതിയോടെ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Hot this week

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ...

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ‘വി ടു വി’ എത്തുന്നൂ; പുതിയ പരിഷ്കാരണം എത്തിക്കാൻ‌ നിതിൻ ​ഗഡ്കരി

റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V)...

Topics

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...
spot_img

Related Articles

Popular Categories

spot_img