സിറിയയിൽ ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ വൻ വ്യോമാക്രമണം; തിരിച്ചടിയെന്ന് ട്രംപ് ഭരണകൂടം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യസേനയും വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ (Operation Hawkeye Strike) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നേരിട്ട് നിർദ്ദേശം നൽകിയത്.

സിറിയയിലുടനീളമുള്ള 35-ലധികം കേന്ദ്രങ്ങളിലായി 90-ലേറെ കൃത്യതയാർന്ന മിസൈലുകൾ  പ്രയോഗിച്ചു.
പങ്കെടുത്ത വിമാനങ്ങൾ: എഫ്-15ഇ , എ-10 , എസി-130ജെ , എംക്യു-9  ഡ്രോണുകൾ എന്നിവയ്ക്ക് പുറമെ ജോർദാനിയൻ എഫ്-16 വിമാനങ്ങളും ആക്രമണത്തിൽ പങ്കുചേർന്നു.

കഴിഞ്ഞ ഡിസംബർ 13-ന് സിറിയയിലെ പാൽമിറയിൽ ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു തർജ്ജമക്കാരനും കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയാണിത്.

അമേരിക്കൻ സൈനികരെ ഉപദ്രവിക്കുന്നവരെ ലോകത്തിന്റെ ഏത് കോണിലായാലും കണ്ടെത്തി വധിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് യുഎസ് സെൻട്രൽ കമ്മ്യൂണിറ്റി  നൽകിയിരിക്കുന്നത്. “ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് പ്രതികാര പ്രഖ്യാപനമാണ്” എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്  സോഷ്യൽ മീഡിയയിൽ കുറിച്ചു.

 2024 ഡിസംബറിൽ ബഷർ അൽ അസദ് ഭരണകൂടം വീണതിന് ശേഷം അഹമ്മദ് അൽ ഷറയുടെ നേതൃത്വത്തിലാണ് സിറിയൻ ഭരണം തുടരുന്നത്. ഐസിസ് സംഘങ്ങൾ സിറിയയിൽ ദുർബലമായെങ്കിലും വടക്ക്-കിഴക്കൻ മേഖലകളിൽ ഇപ്പോഴും സജീവമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Hot this week

ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ...

എല്ലാം ഭരണനേട്ടം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ, പ്രതിഷേധിച്ച് കോൺഗ്രസ് അധ്യാപക സംഘടനകൾ

സ്കൂൾ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BF 754024...

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ഓപ്പണറായി രോഹിത് ശര്‍മ്മ

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച ഓപ്പണര്‍ എന്ന റെക്കോര്‍ഡ്...

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക...

Topics

മിസിസിപ്പിയിലെ ചരിത്രപ്രസിദ്ധമായ സിനഗോഗിന് തീയിട്ടു: ഒരാൾ കസ്റ്റഡിയിൽ

അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ 'ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ'...

ക്രെഡിറ്റ് കാർഡ് പലിശ 10 ശതമാനമായി കുറയ്ക്കണം: കടുത്ത നിർദ്ദേശവുമായി ട്രംപ്

ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന അമിത പലിശയ്ക്ക് കടിഞ്ഞാണിടാൻ ഒരു വർഷത്തേക്ക്...

കർമ്മപഥത്തിൽ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസിൽ ഉജ്ജ്വല സ്നേഹാദരം

പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ശ്രീ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം...
spot_img

Related Articles

Popular Categories

spot_img