കർമ്മപഥത്തിൽ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസിൽ ഉജ്ജ്വല സ്നേഹാദരം

പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ശ്രീ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം (ഷഷ്ഠിപൂർത്തി) വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. ജനുവരി 11-ന് വൈകീട്ട് കാരോൾട്ടൻ ചർച്ച് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് അദ്ദേഹത്തിന് ആശംസകൾ നേർന്നു.

ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ  റോയ് തോമസ്,റവ ഷിബി ഏബ്രഹാം,റവ. റോബിൻ വർഗീസ്,റവ. ബേസിൽ (KECF പ്രസിഡന്റ്),റവ. ഏബ്രഹാം കുരുവിള, പി റ്റി മാത്യു , പി പി ചെറിയാൻ നിരവധി വിശിഷ്ടാതിഥികൾ സംസാരിച്ചു:ഹൂസ്റ്റണിൽ നിന്നും തോമസ് മാത്യു (ജീമോൻ റാന്നി  ,ഡെട്രോയിറ്റിൽ നിന്നും  ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ എന്നിവർ  ജന്മദിനാശംകൾ നേർന്നു അയച്ച സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ദീർഘകാലമായി സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത വ്യക്തിയാണ് ഷാജി രാമപുരമെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. മാർത്തോമാ സഭാ നോർത്ത് അമേരിക്ക – ഡയോസീസ് കൗൺസിൽ അംഗം എന്ന നിലയിൽ അദ്ദേഹം നടത്തുന്ന ആത്മീയ-സമാധാന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഒരു മികച്ച സംഘാടകൻ എന്ന നിലയിലും ലോക്കൽ കമ്മിറ്റികളിലെ സജീവ സാന്നിധ്യം എന്ന നിലയിലും അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് ചടങ്ങിൽ അഭിപ്രായമുയർന്നു.

“ഔദ്യോഗികവും സാമൂഹികവുമായ ഒട്ടേറെ ഉത്തരവാദിത്തങ്ങൾക്കിടയിലും കുടുംബത്തെ വലിയ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന മാതൃകാപരമായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. ഷാജി രാമപുരം പുലർത്തുന്ന സത്യസന്ധതയും സേവന മനോഭാവവും പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്.” – ചടങ്ങിലെ പ്രസംഗകർ.

അറുപതിന്റെ നിറവിലെത്തിയ ഷാജി രാമപുരത്തിന് ആരോഗ്യപൂർണ്ണമായ ദീർഘായുസ്സും ഐശ്വര്യവും നേർന്നുകൊണ്ട് റവ. ഷിബി ഏബ്രഹാം സമാപന പ്രാർത്ഥനയും ആശീർവാദവും നടത്തി. സ്നേഹോഷ്മളമായ ഈ സംഗമം ഡാളസിലെ മലയാളി സമൂഹത്തിനിടയിൽ അദ്ദേഹത്തിനുള്ള വലിയ സ്വീകാര്യതയുടെ തെളിവായി മാറി.

Hot this week

ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ...

എല്ലാം ഭരണനേട്ടം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ, പ്രതിഷേധിച്ച് കോൺഗ്രസ് അധ്യാപക സംഘടനകൾ

സ്കൂൾ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BF 754024...

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ഓപ്പണറായി രോഹിത് ശര്‍മ്മ

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച ഓപ്പണര്‍ എന്ന റെക്കോര്‍ഡ്...

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക...

Topics

മിസിസിപ്പിയിലെ ചരിത്രപ്രസിദ്ധമായ സിനഗോഗിന് തീയിട്ടു: ഒരാൾ കസ്റ്റഡിയിൽ

അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ 'ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ'...

ക്രെഡിറ്റ് കാർഡ് പലിശ 10 ശതമാനമായി കുറയ്ക്കണം: കടുത്ത നിർദ്ദേശവുമായി ട്രംപ്

ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന അമിത പലിശയ്ക്ക് കടിഞ്ഞാണിടാൻ ഒരു വർഷത്തേക്ക്...

രണ്ടാമത് അദാനി റോയല്‍സ് കപ്പ്  സ്ട്രൈക്കേഴ്സ് പള്ളിത്തെരുവിന്

അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് അദാനി റോയല്‍സ് കപ്പ്...
spot_img

Related Articles

Popular Categories

spot_img