ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു

രോഗ സാധ്യതയുള്ളവരിൽ പ്രാരംഭഘട്ടത്തിൽ   ഭക്ഷണക്രമീകരണങ്ങളിലൂടെ  മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന രക്താർബുദമായ മൈലോമയെ ഒരു പരിധിവരെ ചെറുക്കാമെന്ന് വിദഗ്ദർ.

കൊച്ചി അമൃത ആശുപത്രിയിൽ സമാപിച്ച  മൈലോമ കോൺഗ്രസിലാണ്  മൈലോമ രോഗ സാധ്യത ഉള്ളവരിൽ പ്രാരംഭ ഘട്ടത്തിൽ റിഫൈൻ ചെയ്യാത്ത സസ്യാഹാര ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ  രോഗ പുരോഗതി ഒരു പരിധിവരെ  തടയാൻ കഴിയുമെന്ന ശ്രദ്ധേയമായ കണ്ടെത്തൽ  ഡോ . ഉർവി ഷാ അവതരിപ്പിച്ചത്.

മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അർബുദമായ മൈലോമയുടെ നൂതന ചികിത്സാരീതികൾ അവതരിപ്പിച്ച ഇന്ത്യൻ മൈലോമ കോൺഗ്രസിൽ  അഞ്ഞൂറോളം പേർ പങ്കെടുത്തു.

മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോളതലത്തിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച്  ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധർ വിഷയാവതരണം നടത്തി.

സമ്മേളനത്തിൽ  കാർ-ടി സെൽ തെറാപ്പി , ബൈറ്റ് തെറാപ്പി എന്നീ നൂതന ചികിത്സാരീതികൾ ചർച്ചയായി .

പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി  സംവാദം   സംഘടിപ്പിച്ചു .

അമൃത ആശുപത്രിയിൽ നടന്ന സമ്മേളനത്തിൽ ഡോക്ടർമാരായ നിഖിൽ കൃഷ്ണ ഹരിദാസ്, മനോജ് ഉണ്ണി, സൗരഭ്, സഞ്ജു സിറിയക്, അബ്ദുൽ മജീദ്, ബോബൻ തോമസ്, ഉണ്ണി എസ്. പിള്ള, ഉണ്ണികൃഷ്ണൻ, ഷാജി കെ. കുമാർ തുടങ്ങിയവർ മൈലോമ ബാധിതരായ രോഗികളുമായി ആശയവിനിമയം നടത്തി.

സമാപന ദിവസം വിവിധ സെഷനുകളിൽ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ്  സിദ്ധാർത്ഥൻ, ഡോ.വീ ജൂ  ചുങ്,  ഡോ. നിഖിൽ സി. മുൻഷി തുടങ്ങിയവർ പ്രഭാഷണം നടത്തി.

Hot this week

‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700...

2025ൽ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷത്തോളം വിസകൾ; വിസ നഷ്ടപ്പെട്ടവരിൽ 8000 വിദ്യാർഥികളും

ക്രിമിനൽ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റം തടയുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി 2025-ൽ...

‘KERALA’ അല്ല ‘KERALAM; പേര് മാറ്റം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൻ്റെ ഔദ്യോഗിക പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട്...

Topics

എസ്ബിഐ ആണോ നിങ്ങളുടെ ബാങ്ക്? എടിഎം സേവന നിരക്കിൽ ഉൾപ്പെടെ വര്‍ധന; പുത്തന്‍ മാറ്റങ്ങള്‍ ഇങ്ങനെ

എടിഎം സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബര്‍...

കരിങ്കടലിൽ യുക്രെയ്നിൻ്റെ രണ്ട് സിവിലിയൻ കപ്പലുകൾ കൂടെ ആക്രമിച്ച് റഷ്യ

കരിങ്കടലിൽ യുക്രെയ്നിൻ്റെ രണ്ട് സിവിലിയൻ കപ്പലുകൾക്കൂടി ആക്രമിച്ച് റഷ്യ. ഭക്ഷ്യ ഉത്പന്നങ്ങൾ...
spot_img

Related Articles

Popular Categories

spot_img