ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള കളക്ഷനുമായി ‘മന ശങ്കര വര പ്രസാദ് ഗാരു’; കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് നേടി ചിരഞ്ജീവി

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടിയത് ബ്ലോക്ക്ബസ്റ്റർ തുടക്കം. ജനുവരി 12ന് ആഗോള റിലീസായി എത്തിയ ചിത്രം, ജനുവരി 11ന് രാത്രി നടന്ന പ്രീമിയർ ഷോസ് അടക്കം നേടിയ ഓപ്പണിങ് ആഗോള ഗ്രോസ് 84 കോടിക്ക് മുകളിലാണ്. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രം നേടിയത്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടെയ്‌ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.

488.32K ടിക്കറ്റുകളാണ് 24 മണിക്കൂർ കൊണ്ട് ചിത്രത്തിന്റേതായി ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഒരു പ്രാദേശിക ഭാഷാ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും സ്വന്തമാക്കിയത്. പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ മാസിനൊപ്പം കോമഡിയും ഉപയോഗിച്ച ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് കുതിപ്പ് തുടരുന്നത്.

തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ നയൻ‌താരയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് ചിത്രത്തിൽ അതിഥി താരമായും എത്തിയിട്ടുണ്ട്. ഒരു സ്റ്റൈലിഷ് മാസ് ഫാമിലി കോമഡി എന്റർടെയ്നറായ ചിത്രം സംക്രാന്തിക്ക് ബോക്സ് ഓഫീസിൽ റെക്കോർഡ് പ്രകടനമാണ് നടത്തുന്നത്. കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയാണ് ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് ലഭിക്കുന്നത്. തിങ്കളാഴ്ച റിലീസ് ചെയ്തിട്ടും വമ്പൻ ആഗോള ഓപ്പണിങ് നേടിയ ചിത്രം, വീക്കെൻഡ് റിലീസ് ചെയ്താൽ മാത്രമേ വമ്പൻ കളക്ഷൻ നേടാൻ കഴിയു എന്ന വിശ്വാസങ്ങളെയും കാറ്റിൽ പറത്തി. രണ്ടാം ദിനം ഗംഭീര ബുക്കിങ് ആണ് ചിത്രം സ്വന്തമാക്കിയത്. സംക്രാന്തി വീക്കെൻഡിൽ ഇതോടെ ചിത്രം പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

നോർത്ത് അമേരിക്കയിൽ ആദ്യ ദിനം തന്നെ 1.7 മില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രം ഇതോടെ ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ നോർത്ത് അമേരിക്ക ഗ്രോസർ ആയിക്കഴിഞ്ഞു. രണ്ടാം ദിനം തുടങ്ങുമ്പോൾ തന്നെ ചിത്രം നോർത്ത് അമേരിക്കൻ മാർക്കറ്റിൽ നിന്ന് രണ്ട് മില്യണും കടന്നിട്ടുണ്ട്. കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ- തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ– ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

Hot this week

“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര...

കെ. വെങ്കടേഷ് – കാട നടരാജ് ചിത്രം ‘കരിക്കാടൻ’; ‘രത്തുണി’ ഗാനം പുറത്ത്

കാട നടരാജിനെ നായകനാക്കി കെ. വെങ്കടേഷ് ഒരുക്കിയ 'കരിക്കാടൻ' എന്ന കന്നഡ...

കലൂർ സ്റ്റേഡിയം അപകടം: കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച കേസിലെ തുടർ...

‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ...

Topics

“ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട”; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര...

കെ. വെങ്കടേഷ് – കാട നടരാജ് ചിത്രം ‘കരിക്കാടൻ’; ‘രത്തുണി’ ഗാനം പുറത്ത്

കാട നടരാജിനെ നായകനാക്കി കെ. വെങ്കടേഷ് ഒരുക്കിയ 'കരിക്കാടൻ' എന്ന കന്നഡ...

കലൂർ സ്റ്റേഡിയം അപകടം: കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച കേസിലെ തുടർ...

‘2255’ വിട്ടുകൊടുക്കാൻ പറ്റുമോ! ‘രാജാവിന്റെ മകൻ’ നമ്പർ ലേലത്തിൽ പിടിച്ച് മോഹൻലാൽ

മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമാണ് 1986ൽ...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700...

2025ൽ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷത്തോളം വിസകൾ; വിസ നഷ്ടപ്പെട്ടവരിൽ 8000 വിദ്യാർഥികളും

ക്രിമിനൽ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റം തടയുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി 2025-ൽ...

‘KERALA’ അല്ല ‘KERALAM; പേര് മാറ്റം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൻ്റെ ഔദ്യോഗിക പേര് കേരള എന്നതിൽ നിന്നും കേരളം എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട്...
spot_img

Related Articles

Popular Categories

spot_img