ഇന്ത്യൻ  ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്  പുതിയ സാരഥികൾ

അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ  ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻറെ ICECH)  2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ് ഐസിഇസിഎച്ച്.  

ജനുവരി 15 നു വ്യാഴാഴ്ച വൈകുന്നേരം 7.30 യ്ക്ക് ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ നടന്ന 44 – മത് വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡണ്ട് റവ.ഫാ.ഡോ.ഐസക് ബി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം  റവ.ഫാ. മാത്യൂസ് ജോർജിന്റെ പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. പ്രകാശ് അച്ചൻ വന്നു ചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു.

സെക്രട്ടറി ഷാജൻ ജോർജ് 2025 ലെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജൻ അങ്ങാടിയിൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു പാസാക്കി.

തുടർന്ന് പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സെക്രട്ടറി: ഷാജൻ ജോർജ്. ട്രഷറർ: രാജൻ അങ്ങാടിയേൽ, പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി മിൽറ്റാ മാത്യു, പബ്ലിക് റിലേഷൻസ് ഓഫീസർ: തോമസ് മാത്യു (ജീമോൻ റാന്നി ), സ്പോർട്സ് കൺവീനർ: ജിനോ ജേക്കബ് ,വോളന്റീയർ ക്യാപ്റ്റൻ : നൈനാൻ വീട്ടിനാൽ, ഷീജ വർഗീസ്, യൂത്ത് കോർഡിനേറ്റർ ഫാൻസി പള്ളാത്തുമഠം, ഓഡിറ്റർ: ജോൺസൺ കല്ലുമൂട്ടിൽ

കമ്മിറ്റി അംഗങ്ങൾ: ഗായകസംഘം കോർഡിനേറ്റർ ഡോ. അന്ന കെ. ഫിലിപ്പ്, റവ. ഫാ. ജെക്കു സക്കറിയ,റോൺ  വർഗീസ്, ബിനു ജോൺ, ആരോൺ ജോപ്പൻ, ബിജു ചാലക്കൽ, എ. ജി. ജേക്കബ്,റോണിസി മാലത്ത്,ജോജി ജോസഫ് ,ജിനു ജോൺ,ജോജി ജോൺ, റജി ജോൺ,ഷിജി ബെന്നി ,സെക്രട്ടറി ഷാജൻ ജോർജ് നന്ദി അറിയിച്ചു.

ഇമ്മാനുവേൽ മാർത്തോമ ഇടവക വികാരി റവ.ഡോ.ജോസഫ് ജോണിന്റെ പ്രാർത്ഥനയ്ക്കും ആശിർവാദത്തിനും ശേഷം ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു. 

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img