മർകസ് സനദ്‌ദാന സമ്മേളനം:പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ്‌ദാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കേരളയാത്രയുടെ സമാപന വേദിയിൽ നടന്ന ചടങ്ങിൽ മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ്, അറബി, ഉറുദു ഭാഷാ പോസ്റ്ററുകളാണ് പ്രകാശനം ചെയ്തത്. 

ജാമിഅ മർകസിലെ വിവിധ കുല്ലിയ്യകളിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സഖാഫി പ്രതിനിധി സമ്മേളനം, ദേശീയ വിദ്യാഭ്യാസ സംഗമം, ശിൽപശാലകൾ, സെമിനാറുകൾ തുടങ്ങിയ വിവിധ ഉപപരിപാടികളൂം ഫെബ്രുവരി ആദ്യ വാരത്തിൽ മർകസിൽ നടക്കും.

പോസ്റ്റർ പ്രകാശനത്തിന് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദുൽ കരീം ഹാജി ചാലിയം, എ സൈഫുദ്ദീൻ ഹാജി, ഹനീഫ് ഹാജി ഉള്ളാൾ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, മുഹമ്മദ് കുഞ്ഞി സഖാഫി, വിഴിഞ്ഞം അബ്‌ദുറഹ്‌മാൻ സഖാഫി, ഉസ്മാൻ സഖാഫി തിരുവത്ര ഉൾപ്പെടെയുള്ള സാദാത്തുക്കളും ഉലമാക്കളും പ്രാസ്ഥാനിക നേതാക്കളും നേതൃത്വം നൽകി.  

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img