വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ ദുബായിൽ സമാപിച്ചു

ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ദുബായിൽ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ ലോകത്തിന്റെ 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ഭാരതത്തിന്റെ വികസന കുതിപ്പിൽ പ്രവാസി മലയാളികൾ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു.

സമാപന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഡീൻ കുര്യാക്കോസ് എം പി, ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മേയർ ടോം ആദിത്യ, ആശാ ശരത്, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡോ.സിദ്ധീഖ് അഹമ്മദ്, ഡോ മുരളി തുമ്മാരുകുടി, ഡോ വർഗീസ് മൂലൻ, മിഥുൻ രമേശ്, വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ ജെ. രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ് ഡോ ആനി ലിബു, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പൗലോസ് തേപ്പാല, ടോം ജേക്കബ്, മുൻ ഗ്ലോബൽ സെക്രെട്ടറി നൗഷാദ് ആലുവ, കൺവൻഷൻ കൺവീനർ വർഗീസ് പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു.

ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ല് പ്രവാസികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കാറുള്ളതുപോലെ ഓരോ പ്രവാസിയും ഭാരതത്തിന്റെ ‘രാഷ്ട്രദൂതന്മാരാണെന്ന്’ സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ പ്രവാസികളെക്കാൾ മികച്ച ബ്രാൻഡ് അംബാസഡർമാർ വേറെയില്ല. ആയുർവേദമായാലും ഉത്തരവാദിത്ത ടൂറിസമായാലും കേരളത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഭാരത സർക്കാരിൽ നിന്നുള്ള എല്ലാ പിന്തുണയും ഉറപ്പാക്കാൻ ഞാൻ വ്യക്തിപരമായി പരിശ്രമിക്കും എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

മൂന്നു ദിവസങ്ങളിലായി നടന്ന ഗ്ലോബൽ കൺവെൻഷനിൽ ബിസിനസ്സ് സമ്മിറ്റ്, വനിതാ സമ്മിറ്റ്, പ്രവാസി സമ്മിറ്റ്, വിദ്യാർത്ഥികളുടെ കുടിയേറ്റ വിഷയത്തിലുള്ള മുരളി തുമ്മാരുകുടി നയിച്ച പ്രത്യേക സെഷൻ എന്നിവ ഉൾപ്പെട്ടിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വേൾഡ് മലയാളി ഫെഡറേഷൻ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ കൈമാറ്റം ചടങ്ങിൽ നടന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് കേരള സ്റ്റേറ്റ് കൗൺസിലിന് താക്കോൽ കൈമാറി. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘കരുതൽ’ ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവ്വഹിച്ചു.

ആഫ്രിക്കൻ മലയാളികളുടെ ദീർഘകാല ആവശ്യമായ എത്യോപ്യൻ എയർലൈൻസിന് കേരളത്തിലേക്ക് ലാൻഡിംഗ് പെർമിഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് ആഫ്രിക്കൻ റീജിയൻ കൗൺസിൽ നിവേദനം നൽകി. മികച്ച സംഘടനാ പ്രവർത്തനങ്ങൾക്ക് വിവിധ കൗണ്സിലുകൾക്കും ഫോറങ്ങൾക്കും അവാർഡുകൾ സമ്മാനിച്ചു. ബിസിനെസ്സ് രംഗത്തെ മികവിന് വ്യവസായികൾക്ക് സുരേഷ് ഗോപി പുരസ്‌കാരങ്ങൾ നൽകി. ആശ ശരത് ഒരുക്കിയ നൃത്തവിരുന്നും വിവിധ കലാപരിപാടികളും കൺവെൻഷന് മാറ്റുകൂട്ടി. കൺവെൻഷൻ കൺവീനർ വർഗീസ് പെരുമ്പാവൂർ നന്ദി രേഖപ്പെടുത്തി.

സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്ത ബിസിനസ് സമ്മിറ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധകൾ പങ്കെടുത്തു. നെറ്റ് വർക്കിങ് സെഷനുകളിലൂടയും പാനൽ ചർച്ചകളിലൂടെയും പുതിയ വ്യവസായ സാദ്ധ്യതകൾ ബിസിനെസ്സ് സമ്മിറ്റ് മുന്നോട്ടു വച്ചു. പ്രമുഖ പ്രവാസി മലയാളികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ “ഗ്ലോബൽ ഐക്കൺസ്” എന്ന പ്രീമിയം ഡയറക്ടറിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ നിർവ്വഹിച്ചു. മീഡിയ കൺസൾട്ടന്റും ഗ്ലോബൽ പി ആർ ഓയുമായ നോവിൻ വാസുദേവാണ് ഗ്ലോബൽ ഐക്കൺസിന്റെ ചീഫ് എഡിറ്റർ. ആഗോളതലത്തിൽ ശ്രദ്ധേയരായ മലയാളികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഡയറക്ടറി പ്രവാസി സമൂഹത്തിന് വലിയൊരു മുതൽക്കൂട്ടാകുമെന്ന് നന്ദകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസി സമ്മിറ്റിൽ പ്രവാസി സമൂഹത്തിൽ നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെ മുൻ നിർത്തി അഷ്‌റഫ് താമരശ്ശേരിയെയും ശിഹാബ് കൊട്ടുകാടിനേയും ആദരിച്ചു.

2026 – 2027 കാലഘട്ടത്തിലേക്കുള്ള ഗ്ലോബൽ ക്യാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷനിൽ നടന്നു. തുടർച്ചയായി രണ്ടാം തവണയും ഗ്ലോബൽ ചെയർമാനായി ഡോ. ജെ.രത്നകുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ആനി ലിബു (ഗ്ലോബൽ പ്രസിഡന്റ്‌), സുനിൽ എസ് എസ് (ഗ്ലോബൽ കോർഡിനേറ്റർ), ആനന്ദ് ഹരി (ഗ്ലോബൽ സെക്രട്ടറി), വി എം സിദ്ദിഖ് ( ഗ്ലോബൽ ട്രഷറർ ), മേരി റോസ്‌ലെറ്റ് ഫിലിപ്, ഏലിയാസ് ഐസക്, ഉല്ലാസ് ചെറിയാൻ, റിജാസ് ഇബ്രാഹിം, ജെയ്‌സൺ കാലിയാനിൽ, ലിജോ ജോസഫ് ( വൈസ് പ്രസിഡന്റുമാർ ), സിന്ധു സജീവ്, ഷിജോ തയ്യിൽ (ജോയിന്റ് സെക്രട്ടറിമാർ ) ബബിൻ ബാബു ( ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇതേ കാലയളവിലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഡോ പ്രിൻസ് പള്ളിക്കുന്നേൽ (ഫൗണ്ടർ ചെയർമൻ ഓസ്ട്രിയ), ഡോ ജെ രത്‌നകുമാർ (ഗ്ലോബൽ ചെയർമാൻ, ഒമാൻ), പൗലോസ് തേപ്പാല (ഖത്തർ), ഹരീഷ് നായർ (ബെനിൻ), നിസാർ ഏടത്തുമ്മീത്തൽ (ഹെയ്തി ), ടോം ജേക്കബ് (കുവൈറ്റ്), ശിഹാബ് കൊട്ടുകാട് (സൗദി അറേബ്യ) എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ.

Hot this week

27 വർഷത്തെ ഔദ്യോഗിക സേവനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു....

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ്...

ബിജെപി അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്. സന്ദർശന തീയതി...

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ്  തെരഞ്ഞെടുക്കപ്പെട്ടു

പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക...

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ...

Topics

27 വർഷത്തെ ഔദ്യോഗിക സേവനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു....

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ്...

ബിജെപി അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്. സന്ദർശന തീയതി...

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ്  തെരഞ്ഞെടുക്കപ്പെട്ടു

പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക...

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ...

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ അതിശൈത്യം; ജാഗ്രതാ നിർദ്ദേശം

ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ...
spot_img

Related Articles

Popular Categories

spot_img