ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോ-ചെയർമാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ് പി ജെയിംസും ട്രെഷററായി തോമസ് ചെല്ലേത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ നവംബർ 15-ന് ഡാളസിൽ കൂടിയ പൊതുയോഗത്തിൽ വച്ചാണ് 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടുവർഷങ്ങളിലായി സിറ്റി-വൈഡ് ഫെലോഷിപ്പിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലിന്റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിക്കുകയുണ്ടായി.

നാല്പതാമത്‌ വർഷത്തിലേക്ക് കടക്കുന്ന ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പിന്റ സംഘടനാപരമായ വിപുലീകരണത്തിനായി ഈ വർഷം ക്രമീകൃതമായ നിലയിൽ പതിനൊന്നംഗ കമ്മറ്റിയ്ക്ക് രൂപം കൊടുക്കുകയുണ്ടായി. സിസ്റ്റേഴ്സ് കോ-ഓർഡിനേറ്ററായി അന്നമ്മ വില്യംസും മീഡിയ കോ-ഓർഡിനേറ്ററായി രാജു താരകനും മ്യൂസിക് കോ-ഓർഡിനേറ്ററായി ജോസ് പ്രകാശ് കരിമ്പിനേത്തും കൂടാതെ പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ് , വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ കമ്മറ്റിയംഗങ്ങളായും ചുമതലകൾ ഏറ്റെടുത്തു. ഔദ്യോഗിക ഭാരവാഹികളെല്ലാംതന്നെ വിവിധ നിലകളിൽ അമേരിക്കയിലെ പെന്തക്കോസ്ത് സമൂഹത്തിൽ ദേശീയവും പ്രാദേശീയവുമായ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.

2026 ജനുവരി 11 ന്കൂടിയ   പൊതുയോഗത്തിൽ വച്ച് ഈ വർഷത്തെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഭാരവാഹികൾ അറിയിക്കുകയുണ്ടായി. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7:30-ന് നടക്കുന്ന പ്രെയർലൈൻ ഡാളസിലെ വിവിധ സഭകളുടെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തപ്പെടുന്നതാണ്. (805)706-5223 എന്ന നമ്പറിൽ വിളിച്ചാൽ പ്രെയർലൈനിൽ ജോയിൻ ചെയ്യാവുന്നതാണ്. കൂടാതെ dallascitywide.org എന്ന പേരിലുള്ള വെബ്‌സൈറ്റിലൂടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2026-ൽ, എല്ലാ മൂന്നുമാസവും കൂടുമ്പോൾ സെമിനാറുകൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, പ്രത്യേക പ്രാർത്ഥനാ യോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 28-30 തീയതികളിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഉടൻതന്നെ ആരംഭിക്കുന്നതാണ്.

അറുപതിലധികം സഭകളും ഇരുന്നൂറോളം പാസ്റ്റേഴ്സും ആയിരക്കണക്കിന് വിശാസികളുമുള്ള ഡാളസിലെ മലയാളിപെന്തക്കൊസ്തു സമൂഹം അമേരിക്കയിലെതന്നെ ഏറ്റവുമധികം മലയാളി പെന്തക്കോസ്ത് വിശ്വാസികളുള്ള പട്ടണമാണ്. പെന്തക്കോസ്തൽ യൂത്ത് കോൺഫറെൻസ് ഓഫ് ഡാളസ് യുവാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും സഭകളെയും ഒരുമിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പ് നാല്പതാമത് വാർഷികം പ്രമാണിച്ച് വിവിധ പ്രോഗ്രാമുകൾക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുന്നു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img