കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെ ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലും സി.ബി.ഐ റെയ്ഡ്. ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
സലിംരാജിന്റെ തിരുവനന്തപുരത്തെ ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. കടകംപള്ളി ഭൂമിയിടപാട് കേസില്‍ ഇരുപത്തിയൊന്നാം പ്രതിയാണ് സലിംരാജ്. സലിംരാജിന്റെ ഭാര്യ ഷംഷാദ് കേസിലെ ഇരുപത്തിരണ്ടാം പ്രതിയാണ്.
Comments