എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്ളസ് വണിന് ഇക്കൊല്ലം അധിക ബാച്ചുകള്‍ അനുദിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച അന്തിമ തീരുമാനമെടുക്കും.പുതിയ പ്ളസ് ടു സ്കൂളുകള്‍ അനുവദിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചു. പുതിയ സ്കൂളുകള്‍ ഇക്കൊല്ലം അനുവദിക്കാത്ത സാഹചര്യത്തില്‍ 14 ജില്ലകളിലും അധിക ബാച്ച് അനുവദിക്കുന്നതിന് അപേക്ഷ വിളിക്കും. ഇതിലും ഇക്കൊല്ലംതന്നെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 189 ബാച്ചുകള്‍ അനുവദിക്കാനാണ് നിര്‍ദേശം വന്നിരിക്കുന്നത്. ഇതില്‍ 66 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. 123 എണ്ണം കോര്‍പറേറ്റ് മാനേജ്മെന്‍റുകളുടേതും വ്യക്തി മാനേജ്മെന്‍റുകളുടേതുമാണ്. ഇക്കൊല്ലം പുതിയ സ്കൂളുകള്‍ അനുവദിക്കാന്‍ സമയത്തിന്‍െറ പ്രശ്നമുള്ളതിനാലാണ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയത്. പ്ളസ് ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്കൂള്‍ അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.
Comments