തിരുവനന്തപുരം: നന്ദാവനം എഡിജിപി ഒാഫിസിലെത്തിച്ച ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു. കേരള വിഷന്‍ ചാനലിന്റെ ക്യാമറാമാന് എം.എല്‍. വിപിനാണ് മര്‍ദനമേറ്റത്.മൂക്കിലാണ് മര്‍ദ്ദനമേറ്റത്. മഫ്തി പൊലീസുകാരനാണ് വനിതാ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിപിനെ മര്‍ദിച്ചതെന്ന് പറഞ്ഞു.നടപടി വേണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എഡിജിപി ഒാഫിസിനു മുന്നില്‍ കുത്തിയിരുന്നു. ഡിസിപിയും എഡിജിപിയും ചര്‍ച്ച നടത്തി നടപടി സ്വീകരിക്കുമെന്നു അറിയിച്ചതിനെ തുടര്‍ന്നാണ് പിരിഞ്ഞു പോയത്.ശാലുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ വേണ്ടിയാണ് വിപിനെ മര്‍ദിച്ചത്.
Comments