കൊച്ചി : എഴുന്നൂറ് കോടി മുതല്‍ മുടക്കി ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമകേന്ദ്രത്തിന് കൊച്ചിയില്‍ ഔദ്യോഗികതുടക്കമായി. മലയാള മാധ്യമരംഗത്തെ അതികായകന്‍ ആര്‍.ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഇന്‍സൈറ്റ് മീഡിയാ സിറ്റി കൊച്ചിയിലെ തിരുവാണിയൂരിലാണ് ഉയരുന്നത്. ഇന്ത്യയിലെ പ്രമുഖനായ വ്യവസായി ഗോകുലം ഗോപാലനുള്‍പ്പെടെ ലോകത്തെ പ്രശസ്തരായ ഏഴ് വ്യവസായ പ്രമുഖരാണ് ഈ മാധ്യമകേന്ദ്രത്തിനു പിന്നിലുളളത്.
റേഡിയോ, രണ്ട് ടിവിചാനലുകള്‍, മീഡിയാ കോളേജ്, വിതരണ സംവിധാനം, മൂവിസോണ്‍ എന്നിങ്ങനെ പലമേഖലകളായി തിരിച്ചിരിക്കുന്ന ഇന്‍സൈറ്റ് മീഡിയാ സിറ്റിയില്‍ ഹെലിപ്പാഡ് സംവിധാനം വരെ ഉണ്ടാകുമെന്ന് ആര്‍. ശ്രീകണ്ഠന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി ടാജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസിനു മുന്‍പില്‍ കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ ഇന്‍സൈറ്റ് മീഡിയാ സിറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചീഫ് സി.ഇ.ഓ. വിദ്യാവിനോദ് മീഡിയാ സിറ്റി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിനുശേഷം പ്രശസ്ത മാന്‍ഡിലില്‍ സംഗീതജ്ഞന്‍ യു.രാജേഷിന്റെ ഫ്യൂഷന്‍ അരങ്ങേറി. മധുബാലകൃഷ്ണന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ആര്‍.ശ്രീകണ്ഠന്‍ നായരായിരുന്നു അവതാരകന്‍. ഇന്‍സൈറ്റ് മീഡിയാ സിറ്റിയുടെ മാനേജിംഗ് ഡയറക്ടറും ആര്‍. ശ്രീകണ്ഠന്‍ നായരാണ്.
Comments