പെഷവാര്‍: പാകിസ്താനിലെ പെഷവാറിൽ സൈനിക സ്കൂളിൽ ഭീകരരുടെ കൂട്ടക്കുരുതി. നൂറിലേറെ കുട്ടികളെ ഭീകരരർ കൊന്നുതള്ളി.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സൈനിക യൂണിഫോമില്‍ തീവ്രവാദികള്‍ സ്കൂളില്‍ എത്തിയത്. സ്കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാന്‍ കത്തിച്ച ശേഷം കുട്ടികളെ ബന്ദികളാക്കുകകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച രണ്ടു കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ് രീക് ഇ താലിബാന് ഏറ്റെടുത്തതായി പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1500 കുട്ടികൾ ഇപ്പോഴും ഭീകരരുടെ തടങ്കലിൽ ആണ്. മുതിർന്ന കുട്ടികളെ എല്ലാം കൊല്ലും എന്ന് ഭീകരർ ഭീഷണി മുഴക്കിയിട്ടുണ്ട്. ആറു തീവ്രവാദികളാണ് സ്കൂളില്‍ കയറിയത് എന്നാണ് റിപ്പോര്‍ട്ട്. സ്കൂള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഏതാനും കുട്ടികള്‍ മാത്രമാണ് രക്ഷപെട്ട് പുറത്ത് എത്തിയത്.
Comments