കോട്ടയം: യു.ഡി.എഫ് സര്‍ക്കാരിന്‍െറ മദ്യനയം ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള പൊറാട്ടു നാടകമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാറുകള്‍ പൂട്ടിയിട്ടതിന്‍െറ മറവില്‍ വിലപേശല്‍ നടത്തുകയായിരുന്നു ലക്ഷ്യം. സമ്പൂര്‍ണ മദ്യ നിരോധനം എന്ന പ്രഖ്യാപനത്തിലൂടെ കൂടുതല്‍ വിലപേശലിനുള്ള സാധ്യതയാണ് തുറന്നിട്ടത്. ബാറുകള്‍ തുറക്കാന്‍ 20 കോടി പിരിച്ചെടുത്തതായാണ് ബാര്‍ ഉടമകള്‍ പറയുന്നത്. ബാക്കി 19 കോടി കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു നല്‍കുകയാണ് ചെയ്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.
മദ്യനയത്തില്‍ ഇളവു വരുത്തുമെന്നു സര്‍ക്കാര്‍ പറയുന്നു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നത് ഇതിന്‍റെ ആദ്യ ഘട്ടമായാണ്. ആദ്യം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുകയും പിന്നീട് ബാക്കി ബാറുകള്‍ തുറക്കുകയും ചെയ്യും. ഇതിനുള്ള വിലപേശലുകളാണ് മദ്യനയത്തിന്‍റെ പേരില്‍ നടക്കുന്നത് പിണറായി ആരോപിച്ചു.
Comments