You are Here : Home / News Plus

ചുംബനസമരം സമൂഹത്തിനാകെ നാണക്കേടെന്ന് കേരളാ ഹൈക്കോടതി

Text Size  

Story Dated: Tuesday, December 16, 2014 04:13 hrs UTC

കൊച്ചി: ചുംബനസമരം സമൂഹത്തിനാകെ നാണക്കേടെന്ന് കേരളാ ഹൈക്കോടതി. സദാചാര ഗുണ്ടായിസത്തിനെതിരെ യുവജന സംഘടനകള്‍ നടത്തുന്ന ആക്രമണവും ദൗര്‍ഭാഗ്യകരമാണ്. കോഴിക്കോട് ഹോട്ടല്‍ അടിച്ചു തകര്‍ത്തതാണ് ചുംബന സമരങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും ജസ്റ്റിസ് കമാല്‍പാഷ ചൂണ്ടിക്കാട്ടി. കോഴിക്കോട് ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പ് ആക്രമണ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.
ഹോട്ടല്‍ തകര്‍ത്ത സംഭവത്തില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നാശനഷ്ടങ്ങള്‍ വരുത്തിയെന്ന പരാതിയില്‍ 50,000 രൂപ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ ചെറുപ്പക്കാരെ നിയമലംഘനത്തിന് പ്രേരിപ്പിക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.