കോട്ടയം: ഇനി മന്ത്രിയാകാനും പാര്‍ലമെന്‍റില്‍ പോകാനും ഇല്ലെന്നു സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍. അത്തരം ആഗ്രഹങ്ങള്‍ കഴിഞ്ഞു. ഇനി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ദൗത്യം. പാര്‍ട്ടിയെ വിശ്വസിച്ചിറങ്ങിയ പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്ക് ഒരു സങ്കേതമുണ്ടാക്കി കൊടുക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. കോട്ടയം ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments