തിരുവനന്തപുരം: സിപിഐഎം തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കോണ്‍ഗ്രസ് വിരുദ്ധതയുടെ തടവറയിലാണ് സിപിഐഎം നേതാക്കള്‍. ഈ മനോഭാവം മാറാതെ പ്ലീനം കൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ 131-ാം സ്ഥാപക ദിന സമ്മേളനം ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭിപ്രായ ഭിന്നതകള്‍ മറച്ചുവെച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് വിഎം സുധീരന്‍ പറഞ്ഞു. രാജ്യത്താകമാനം മതേതരത്വം വെല്ലുവിളി നേരിടുന്ന സമയത്ത് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് ആവശ്യം. ഭരണ തുടര്‍ച്ച എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കണമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സോണിയാ ഗാന്ധിയുടെ വരവ് പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കും.
Comments