തിരുവനന്തപുരം: അനധികൃത ഭൂമി പിടിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നു വി എസ് അച്യുതാനന്ദന്‍ .അനധികൃത ഭൂമി കൈവശം വെയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല. സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കേണ്ടത് സര്‍ക്കാരാണെന്നു വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂമി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നേരത്തെ വിഎസ് റവന്യൂ വകുപ്പിന് കത്തയച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടത്. റവന്യൂ സെക്രട്ടറിയോട് ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments