രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നത്. വിഷയം നവംബര്‍-9ന് ഗുവാഹാട്ടിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ശില്പശാലയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താന്‍ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് ചില സംസ്ഥാനങ്ങള്‍ അനുകൂലമാണ് മറ്റ് ചിലര്‍ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതില്‍ ഗൗരവമായി ചര്‍ച്ച നടത്തേണ്ടതുണ്ട്.
Comments