തർക്കമേഖലയായ ദോക്‍ലാമിൽ ചൈനീസ് പട്ടാളം തിരിച്ചെത്തുന്നെന്ന ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി .മേഖലയിൽ മാറ്റങ്ങളില്ലെന്നും നിലവിലെ സാഹചര്യം തുടരുകയാണെന്നും വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു.ചൈനീസ് പട്ടാളത്തിന്‍റെ നീക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ദോക്ലാം മേഖലയിൽ രണ്ട് മാസമായി നീണ്ടും നിന്ന സംഘർഷാവസ്ഥയ്ക്ക് ആഗസ്റ്റ് 28ന് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് അയവ് വന്നത്. എന്നാൽ മേഖലയിലേക്ക് ചൈന വീണ്ടും സൈന്യത്തെ അടുപ്പിക്കുകയാണെന്നതിന്‍റെ തെളിവുകൾ പുറത്ത് വന്നു. ആരുടേയും ശ്രദ്ധയിൽ പെടാത്ത വിധം അത്യാധുനിക ആയുധങ്ങളുമായി ദോക്ലാമിന് സമീപം യഡോംങിൽ ചൈന സൈനികരെ വിന്യസിച്ചെന്ന് ഉപഗ്രഹ ദൃശ്യങ്ങളിൽ വ്യക്തമാണ്. യഡോംഗിൽ നിന്ന് 2 മണിക്കൂർ യാത്ര മാത്രമേ ഉള്ളൂ ദോക്ലാമിലേക്ക്.എന്നാൽ ഈ ദൃശ്യങ്ങൾ സെപ്തംബർ 6ന് പകർത്തിയതാണ്.പക്ഷെ സേനാ മൂന്നേറ്റം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി.മേഖലയിൽ ഇരുരാജ്യങ്ങളും പിൻവാങ്ങിയപ്പോൾ ഉണ്ടായിരുന്ന തൽസ്ഥിതി തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments