തിരുവനന്തപുരം: മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. തുടര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയുംകണ്ടെത്തലിനെപ്പറ്റിയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവന നടത്തി. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം രാത്രിയും പകലും പണിയെടുത്താണ് പരിഭാഷ പൂര്‍ത്തിയാക്കിയത്.
Comments