സ്പ്രിംക്ലര്‍ ഇടപാടിന് പര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ലക്ഷക്കണക്കിനു പേരെ വൈറസ് ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ വിവര ശേഖരണത്തിന് ഐടി വകുപ്പിനുള്ള സംവിധാനങ്ങള്‍ മാത്രം പോര എന്ന വിലയിരുത്തലുണ്ടായയെന്നും തുടര്‍ന്നാണ് ആറു മാസത്തെ സൗജന്യം സേവനം വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവരച്ചോര്‍ച്ച സംബന്ധിച്ച് സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടാണുള്ളത്. സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും താനും കഴിഞ്ഞ ദിവസം വിശദമായ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ ഒരു തെളിവും കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഒരു ഉപകഥ ഉണ്ടാക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments