മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്. തന്റെയോ മകന്‍െറയോ പേരില്‍ ക്വാറിയില്ലെന്നു ജോര്‍ജ് പറഞ്ഞു. താന്‍ മക്കളെ പഠിപ്പിച്ചത് പിടിച്ച് പറിക്കാനോ കൊള്ളയടിക്കാനോ അല്ല. അഭിലാഷ് മുരളീധരന്റെ കമ്പനിയില്‍ നിന്ന് അര്ജുന് എത്ര രൂപയാണ് ശമ്പളമായി വാങ്ങുന്നതെന്ന് ജോര്‍ജ് ചോദിച്ചു.തിരുവഞ്ചൂരാണോ അഭിലാഷ് മുരളീധരനാണോ ഗുജറാത്തിലെ കുപ്പിവെള്ള കമ്പനിയുടെ ഉടമയെന്ന് പറയണം. ഗോകുലം ചിട്ടി ഫണ്ടിന്റെ കായംകുളം ശാഖയില്‍ അഭിലാഷ് മൂന്ന് കോടി രൂപ നല്‍കാനുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.
Comments