മാധ്യമങ്ങള്‍ തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് തരൂരിന്റെ മകന്. മൃതദേഹത്തില്‍ പാടുകളോ വിഷം ഉപയോഗിച്ചതായുള്ള സൂചനകളോ ഇല്ല.ശശി തരൂര്‍ ഒന്നും സംസാരിക്കാനാവാത്ത അവസ്ഥയിലാണ്.പലപ്പോഴും വാവിട്ടു കരയുന്നുണ്ട്. വൈകിട്ട് മൂന്നുമണിയോടെ സുനന്ദയെ ഹോട്ടല്‍ ലോബിയില്‍ ജീവനക്കാര്‍ കണ്ടിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സുനന്ദയെ അലട്ടിയിരുന്നു എന്ന് ശശി തരൂരിന്റെ വക്താവ് പറഞ്ഞു.അതേസമയം സുനന്ദയുടെ മരണം ഞെട്ടിക്കുന്നതെന്ന് തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ പറഞ്ഞു.
Comments