ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ വയനാട്ടിലെ ഭൂമിയില്‍ നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിച്ചു. മേപ്പാടി-അരപ്പറ്റ, നെടുമ്പാല എന്നീ പ്രദേശങ്ങളില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്ന കൈയേറ്റങ്ങളാണ് രാവിലെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തിലാണ് നടപടി. രണ്ടുവര്‍ഷം മുമ്പാണ് അരപ്പറ്റയിലെ കൃഷിയില്ലാത്ത ഭൂമിയില്‍ 150 കുടുംബങ്ങള്‍ കുടിയില്കെട്ടി താമസം ആരംഭിച്ചത്. തുടര്‍ന്ന് ഹാരിസണിന്‍െറ ഹരജിയില്‍ പൊലീസ് സഹായത്തോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.
Comments