തിരുവനന്തപുരം :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നടത്തിവന്ന ചര്‍ച്ച അവസാനിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ അല്‍പം മെച്ചപ്പെട്ട അവസ്‌ഥയില്‍ എത്തിയിട്ടുണ്ടെന്ന് വി.എം സുധീരന്‍ പറഞ്ഞു.ബാര്‍ ലൈസന്‍സ് വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായും പ്രശ്‌നങ്ങളുണ്ട്. സംസ്‌ഥാനത്തെ 418 ബാറുകള്‍ ക്രമപ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബാധ്യത ഏറ്റെടുക്കേണ്ട കാര്യം യുഡിഎഫിനില്ല. മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന സ്വാഗതാര്‍ഹമാണ്. മദ്യത്തില്‍ നിന്നുള്ള വരുമാനം പ്രധാന കാര്യമല്ലെന്നുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടുകളും സ്വാഗതാര്‍ഹമാണ്. ഇന്ന് സമൂഹം അനുഭവിക്കുന്ന മഹാവിപത്തുകളിലൊന്ന് ലഹരിയുടെ സ്വാധീനം തന്നെയാണ്.
Comments