You are Here : Home / എന്റെ പക്ഷം

വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം കേരളത്തില്‍ പ്രാവര്‍ത്തീകമോ?

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, October 18, 2017 11:18 hrs UTC

ഭരണത്തെ,അധികാരികളെ,രാഷ്ട്രീയ വൈവിധ്യങ്ങളെ എതിര്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുകയും,കൊല്ലപ്പെടുകയും ചെയ്യുന്നു. കൊലപാതകവും,മരണവും,ആഘോഷിക്കപ്പെടുകയും,ട്വീറ്റ് ചെയ്യപ്പെടുകയും,ട്രോള്,സോഷ്യല്‍ മീഡിയകളും,മാധ്യമങ്ങളും അന്തി ചര്‍ച്ചകളാല്‍ മരണം അപഹാസ്യ മാക്കുകയും ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തു നിലനില്‍ക്കുന്നു.ഈ സാഹചര്യത്തില്‍ ആണ് "വേറിട്ട് നടക്കുകയും ഒരുമിച്ച് ആക്രമിക്കുകയും ചെയ്യാം" എന്ന വാദത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നത്.മത നിരപേക്ഷത ഉയര്‍ത്തിക്കാട്ടുന്ന കൊണ്‌ഗ്രെസ്സ്, കമ്യൂണിസ്‌റ് പാര്‍ട്ടികള്‍ ഇതേ സമീപനം സ്വീകരിക്കണം എന്ന യെച്ചൂരിയുടെ ആശയം ഉയര്‍ന്നു വരുന്നത് ഇന്നലെ കഴിഞ്ഞ പാര്‍ട്ടി ഉന്നത തലയോഗത്തില്‍ അല്ല. 1931 ല്‍ ജര്‍മ്മനിയിലും ഇറ്റലിയിലും ആഞ്ഞടിച്ച ഫാസിസ്റ്റു മേല്‍ക്കോയ്മയ്‌ക്കെതിരെ "ട്രോട്‌സ്കിയുടെ "March separately, but strike together" (വേറിട്ട് നടക്കുക, പൊതുശത്രുവിനെ വേണ്ടിടത്ത് ഒരുമിച്ച് ആക്രമിക്കുക) എന്ന കമ്യൂണിസ്റ്റ് ആശയം ഇന്ത്യയുടെ മാറുന്ന സാഹചര്യത്തില്‍ ഫലം ചെയ്യും എന്ന് തന്നെ വേണം കരുതാന്‍.പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ,ഭരണ സംഹിതകള്‍ പ്രാദേശികതയുടെ രാഷ്ട്രീയ ദാരിദ്രം കൊണ്ട് മാത്രം വിയോജിക്കുന്നതാണ് നമുക്ക് കാണുവാന്‍ കഴിഞ്ഞത്.

 

 

 

അവിഭക്ത കമ്യൂണിസ്‌ററ് പാര്‍ട്ടി വര്‍ഗ്ഗ,രാഷ്ട്രീയ ശതൃവിന്റെ ആശയ ,നയങ്ങള്‍ പിന്തുടരുമ്പോള്‍ അതിനെ എതിര്‍ത്ത് പുതിയ പാര്‍ട്ടി രൂപീകരണത്തിന്റെ ആഹ്വാനം മുഴക്കിയ തലമുതിര്‍ന്ന സഖാവ് ഈ ആശയത്തോട് യോജിക്കുന്നു എങ്കിലും,കേരളത്തിലെ അധികാരി ആയ കമ്യൂണിസ്റ്റുവിഭാഗം യോജിപ്പ് പ്രകടിപ്പിക്കുന്നില്ല. ജന രക്ഷാ യാത്രയ്ക്ക് വിരുന്നൊരുക്കാന്‍ സ്കൂള്‍ ഒഴിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ നിലനില്‍ക്കുന്ന കേരളത്തില്‍ വേറിട്ട് നടന്നു ഒന്നിച്ചു പൊരുതുന്ന നയം വെള്ളത്തില്‍ വരക്കപ്പെടുന്ന വരപോലെ മാത്രമായിരിക്കും.കേരളത്തിലെ കമ്യൂണിസ്‌ററ്, പ്രാദേശിക കൂട്ടുകെട്ടുകളില്‍ പലയിടത്തും, മത നിരപേക്ഷതയും,ഫാസിസ്റ്റു ആശയവും നോക്കാതെ പലരും ആയി ഈ നയം ഒരേ സമയം നടപ്പിലാക്കുന്നു എന്നത് രാഷ്ട്രീയ ദാരിദ്രം മാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More