You are Here : Home / എന്റെ പക്ഷം

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലര്‍സണ്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, October 20, 2017 11:06 hrs UTC

വാഷിംഗ്ടണ്‍: യു.എസ്.സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലര്‍സണ്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ്. സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുന്‍പ് ടില്ലര്‍സണ്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു. ലോകത്തിന്റെ നേരായ അവസ്ഥയ്ക്ക് ചൈന വെല്ലുവിളിയാണെന്നും പാകിസ്ഥാന്‍ തീവ്രവാദത്തിനോട് കൂടുതല്‍ ശക്തമായി പൊരുതണമെന്നും കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണിലെ സെന്റര്‍ഫോര്‍ സ്ട്രാറ്റെജിക് ആന്‍ഡ് ഇന്റര്‍നാഷ്ണല്‍ സ്റ്റഡീസില്‍ സംസാരിക്കുകയായിരുന്നു ടില്ലര്‍സണ്‍. തന്റെ പ്രസംഗം ആരംഭിച്ചത് എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസിച്ചുകൊണ്ടായിരുന്നു. ഈ ആശംസപ്രകടമാക്കിയത്് ടില്ലര്‍സണിന് ഇന്ത്യയോടുള്ള സമീപനമാണെ ന്ന് നിരീക്ഷകര്‍ കരുതുന്നു. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം ഉ്ണ്ടാവണമെന്ന് കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഉന്നത യു.എസ്. അധികാരികള്‍ പറഞ്ഞിരുന്നുവെങ്കിലും ട്രമ്പ് ഭരണത്തിലാണ് ഇത് മുന്‍പെങ്ങും ദൃശ്യമായിട്ടില്ലാത്തവിധം അനുഭവപ്പെട്ടു തുടങ്ങിയത്.

 

 

 

ഇന്ത്യയും അമേരിക്കയും തമ്മില്‍ മിലിട്ടറി, സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടണമെന്ന് ടില്ലര്‍സണ്‍ അഭിപ്രായപ്പെട്ടു. ട്രമ്പ് ഭരണകൂടം ഈ സഹകരണം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സദസ്യര്‍ക്ക് വളരെ അസാധാരണമായി തോന്നിയത് അമേരിക്ക ഇന്ത്യയെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് ടില്ലര്‍സണ്‍ പറഞ്ഞതാണ്. ചൈനയും, ഒരളവുവരെ ഒരു കാലത്ത് വളരെയധികം ഇഷ്ടപ്പെട്ടിരുന്ന പാകിസ്ഥാനും പിന്നിലാണെന്നും ടില്ലര്‍സണ്‍ പറയാതെ പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം വളര്‍ച്ചനേടിയ ചൈന തികച്ചും ഉത്തരവാദിത്വം ഇല്ലാതെയാണ് പെരുമാറുന്നത്. ഇന്ത്യ മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കുമ്പോള്‍ ചൈന അന്താരാഷ്ട്ര വ്യവസ്ഥകളെ തകിടം മറിക്കുവാനാണ് പലപ്പോഴും ശ്രമിക്കുന്നത്. സൗത്ത് ചൈന സീയില്‍ ചൈന നടത്തുന്ന പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമവും യു.എസും. ഇന്ത്യും പാലിക്കുന്ന മാനദണ്ഡങ്ങളും ലംഘിക്കുന്നു. പാകിസ്ഥാനെകുറിച്ച് ഇത്രയും രൂക്ഷമായ വിമര്‍ശനം നടത്തിയില്ലെങ്കിലും ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന പാകിസ്ഥാന് ലഭിക്കുകയില്ല എന്ന് ടില്ലര്‍സണിന്റെ പ്രതികരണം വ്യക്തമാക്കി.

 

 

 

 

പാകിസ്ഥാന്‍ തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നിര്‍ണ്ണായക നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സംഘങ്ങള്‍ പാകിസ്ഥാന്റെ അതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ച് പാകിസ്ഥാനിലെ ജനങ്ങളെയും പ്രദേശത്തെ മുഴുവനും ഭയപ്പെടുത്തുകയാണ്. ടില്ലര്‍സണ്‍ ദില്ലിയും ഇസ്ലാമാബാദും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തും. മയന്‍മാറിലെ രോഹിങ്ക്യകളെ കുറിച്ചും പരാമര്‍ശിച്ചു. മുസ്ലീം ന്യൂനപക്ഷത്തിനെതിരെ അവിടെ വ്യാപകമായ ക്രൂരതയാണ് നടക്കുന്നതെന്ന് പറഞ്ഞു. ' റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ചിലര്‍ ഉത്തരവാദികളായി കണക്കാക്കപ്പെടും.' ടില്ലര്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From എന്റെ പക്ഷം
More
View More