You are Here : Home / എന്റെ പക്ഷം

ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ്: ആശയക്കുഴപ്പം തുടരുന്നു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, November 02, 2017 12:41 hrs UTC

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷത്തേയ്ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ എന്റോള്‍ ചെയ്യാനുള്ള അവസരം ബുധനാഴ്ച ആരംഭിച്ചു. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി 90 ദിവസത്തിനുള്ളില്‍ പോളിസി എടുക്കുവാന്‍ കഴിയുമായിരുന്നു. ഇത്തവണ 45 ദിവസമേലഭിക്കുന്നുള്ളൂ എന്ന് പരാതിയുണ്ട്. അഫോഡബിള്‍ കെയര്‍ (ഒബാമ കെയര്‍) റദ്ദാവും എന്ന അഭ്യൂഹം അവസാന നിമിഷം വരെ ഉണ്ടായിരുന്നതിനാല്‍ ഉപഭോക്താക്കളില്‍ വലിയ ചിന്താക്കുഴപ്പം ഉണ്ടായിരുന്നു. ചിന്താക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. വാസ്തവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഒബാമകെയര്‍ തുടരും എന്ന് അറിയാമായിരുന്നു, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിവിധ പ്ലാനുകളും ഇവയില്‍ ആവശ്യമായി വരുന്ന പ്രീമിയവും കോപേയും ഡിഡക്ടിബളും ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍സസുമെല്ലാം കമ്പനികള്‍ നിശ്ചയിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിലര്‍ ഒബാമ കെയര്‍ റദ്ദു ചെയ്തു എന്ന് പ്രചരിപ്പിച്ച് ചിന്താക്കുഴപ്പം നിലനിര്‍ത്തുന്നു. ഒബാമാ കെയറില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡികള്‍ ചിലത് നിര്‍ത്തലാക്കിയിട്ടുണ്ട്.

 

 

 

ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന മാര്‍ക്കറ്റ് പ്ലേസില്‍ (എക്‌സചേഞ്ചുകളില്‍) നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. ഒബാമ കെയറിന്റെ പ്രചരണത്തിന് വളരെ വലിയ തുകയാണ് ചെലവഴിച്ച് വന്നിരുന്നത്. പല കമ്പനികളും ഏജന്റ്മാരായി രംഗത്ത് വന്നു. ഇവരുടെ പ്രതിനിധികളായി രംഗത്ത് വന്നു. ഇവരുടെ പ്രതിനിധികളായി ആയിരക്കണക്കിന് നാവിഗേറ്റേഴ്‌സും ഉണ്ടായിരുന്നു, എല്ലാവര്‍ക്കും തുല്യമായ പരിഗണനയല്ല ഇവര്‍ നല്‍കുന്നത് എന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ ചെലവുകള്‍ ട്രംമ്പ് ഭരണകൂടം കുറച്ചത് മറ്റൊരു വിമര്‍ഷനത്തിന്കൂടി കളമൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് വിഭാഗത്തിലുള്ള പോളിസികള്‍ എടുക്കുവാന്‍ അപേക്ഷകര്‍ നല്‍കിയിരുന്ന വരുമാന വിവരവും ആശ്രിതരുടെ വിവരവും കാര്യക്ഷമമായി പരിശോധിക്കുവാന്‍ സംവിധാനം ഇല്ല എന്ന് പരാതി ഉണ്ടായിരുന്നു. ട്രംമ്പ് ഭരണത്തില്‍ തീവ്ര പരിശോധന ഉണ്ടാകുമെന്ന് പലരും ഭയപ്പെടുന്നു. ഇതും ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ എന്റോള്‍ ചെയ്യുവാന്‍ മടിച്ചു നില്‍ക്കാന്‍ ചിലരെ പ്രേരിപ്പിച്ചിട്ടുണ്ട്. പക്ഷെ എന്റോള്‍മെന്റ് കാലാവധി ചുരുക്കിയിട്ടുണ്ട്. ഈ കാലാവധിക്കുള്ളില്‍ (ഡിസംബര്‍ 15) ഇത്രയധികം അപേക്ഷകള്‍ സ്വീകരിക്കുവാനും, നടപടി എടുക്കുവാനും നിലവിലെ സംവിധാനത്തിന് കഴിയുമോ എന്ന് സംശയം ഉയരുന്നു.

 

 

 

ഇന്‍ഷുറന്‍സ് കമ്പനികള്‍ താണ വരുമാനക്കാര്‍ക്ക് തിരികെ നല്‍കേണ്ട പ്രീമിയത്തിനും മറ്റ് ചെലവുകള്‍ക്കുംായി നല്‍കിയിരുന്ന സബ്‌സിഡികള്‍ ട്രംമ്പ് ഭരണകൂടം വെട്ടിക്കുറച്ചത്ിന് പകരം ഒരു കോസ്റ്റ് ഷെയറിംഗ് സംവിധാനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ സില്‍വര്‍ പ്ലീനുകളെക്കാള്‍ ചെലവുകുറഞ്ഞു എന്ന് ആരോപണമുണ്ട്. ഗോള്‍ഡ് പ്ലാനുകളാണ് സില്‍വര്‍ പ്ലാനുകളെ അപേക്ഷിച്ച് കൂടുതല്‍ കവറേജ് നല്‍കുന്നത്. ടെക്‌സസ്, കാലിഫോര്‍ണിയ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്‍ഷുറന്‍സ് ഇല്ലാത്ത എറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്ളത്, ഈ സംസ്ഥാനങ്ങളിലെ ചില ഗ്രാമങ്ങളില്‍ എന്റോള്‍മെന്റ് 36% കുറഞ്ഞതായി കണക്കുകള്‍ പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗ്രാമ പ്രദേശങ്ങളെ അവഗണിക്കുന്നതിന് ഉദാഹരണമായി ചിലര്‍ ഇത് ചൂണ്ടിക്കാട്ടുന്നു. വാഷിംഗ്ടണിലും രാജ്യം ഒട്ടാകെയും ഭരണകൂടം ജനങ്ങളിലെ ചിന്താക്കുഴപ്പം അകറ്റുവാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More